ഐ ഗ്രൂപ്പ് യോഗത്തില്‍ 12 എംഎല്‍എമാര്‍ മാത്രം
തിരുവനന്തപുരം: ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗം മെയ് 24 തിങ്കളാഴ്ച കെ. കരുണാകരന്റെ വീട്ടില്‍ നടന്നു. യോഗത്തില്‍ ഐ ഗ്രൂപ്പിന്റെ 12 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്.
ഐ ഗ്രൂപ്പുകാരായ ഭൂരിപക്ഷം ഡിസിസി പ്രസിഡന്റുമാരും കെപിസിസി സെക്രട്ടറിമാരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. യോഗത്തില്‍ നിന്ന് വിട്ടുനിന്ന ആറ് എംഎല്‍എമാരും കോണ്‍ഗ്രസ് ഭാരവാഹികളും മുരളീധരനോട് അടുപ്പമുള്ളവരാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തന്നെ കാണാനെത്തിയ എംഎല്‍എമാരോട് പ്രത്യേകമായാണ് കരുണാകരന്‍ ചര്‍ച്ചകള്‍ നടത്തിയത്. 11 മണിയോടെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. മന്ത്രി കടവൂര്‍ ശിവദാസന്‍ കരുണാകരന്റെ വീട്ടിലെത്തി അല്പസമയത്തിന് ശേഷം മടങ്ങിപ്പോയി.
അതേ സമയം മുരളിയുടെ നിര്‍ദേശപ്രകാരമാണ് ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്ന ആരോപണം ശരിയല്ലെന്ന് എന്‍. ശക്തന്‍ എംഎല്‍എ പറഞ്ഞു.












Click it and Unblock the Notifications