മുരളിക്ക് വഴങ്ങില്ല: കരുണാകരന്‍
തിരുവനന്തപുരം: കെ. മുരളീധരന്റെ നിര്‍ദേശങ്ങള്‍ക്ക് വിധേയനായി പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയില്ലെന്ന് കെ. കരുണാകരന്‍.
കോണ്‍ഗ്രസ് എംഎല്‍എമാരെയും പ്രവര്‍ത്തകരെയും കാണരുതെന്ന് തന്നോട് പറയാന്‍ കേരളത്തിലാരും ഇതുവരെ ജനിച്ചിട്ടില്ല; ഇനി ജനിക്കുകയുമില്ല- കരുണാകരന്‍ പറഞ്ഞു. ജവഹര്‍ നഗറിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.
താന്‍ ഗ്രൂപ്പ് യോഗം വിളിച്ചിട്ടില്ല. ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരുമായും നേതാക്കളുമായും തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് താന്‍ വരുംദിവസങ്ങളില്‍ ചര്‍ച്ച നടത്തും. ഇപ്പോഴത്തെ രീതിയില്‍ കോണ്‍ഗ്രസിന് മുന്നോട്ടു പോവാനാവില്ല. എന്താണ് വേണ്ടതെന്ന് എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ.
ഈ സമയത്ത് ഗ്രൂപ്പ് യോഗം വിളിക്കുന്നത് ശരിയല്ലെന്ന് തനിക്കുമറിയാം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടതെന്താണെന്ന് ചര്‍ച്ച ചെയ്യും. താന്‍ വിളിച്ചാല്‍ ആരും വരാതിരിക്കുമെന്ന് കരുതുന്നില്ല. മുരളിയുടെ വിയോജിപ്പ് ഒരു പ്രശ്നവുമുണ്ടാക്കിയിട്ടില്ല.
തനിക്കും ആന്റണിക്കുമിടയില്‍ ഇപ്പോള്‍ വെടിനിര്‍ത്തലാണെന്നും അത് ഭംഗിയായി പാലിച്ചിട്ടുണ്ടെന്നും കരുണാകരന്‍ പറഞ്ഞു.
ദില്ലിയിലെ കാലാവസ്ഥാസ്ഥിതി മൂലം കേന്ദ്രമന്ത്രിയാവാന്‍ തനിക്ക് പറ്റില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് കരുണാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications