കേന്ദ്രമന്ത്രിസഭക്ക് മതേതരസ്വഭാവമില്ല: ബിജെപി
എടപ്പാള്‍: മുസ്ലിം ലീഗിനെ മന്ത്രിസഭയില്‍ എടുത്തതോടെ കേന്ദ്രസര്‍ക്കാരിന് മതേതരസ്വഭാവം ഇല്ലാതായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ലീഗ് പ്രതിനിധിയെ മന്ത്രിസഭയിലുള്‍പ്പെടുത്തിയതോടെ ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും മതേതരവാദത്തിലെ കാപട്യം പുറത്തുവന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് നേതാക്കളെ മന്ത്രിസഭയിലുള്‍പ്പെടുത്തിയിട്ടും കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവിനെയും മന്ത്രിയാക്കാഞ്ഞത് സിപിഎമ്മിന്റെ സമ്മര്‍ദം മൂലമാണ്.
എഐസിസി എന്നത് ആള്‍ ഇന്ത്യാ കമ്മ്യൂണിസ്റ് കോണ്‍ഫെഡറേഷനായി മാറിയിരിക്കുന്നു. സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസക്തി നഷ്ടപ്പെട്ട സാഹചര്യത്തില്‍ യുഡിഎഫ് എല്‍ഡിഎഫില്‍ ലയിക്കുന്നതാണ് നല്ലത്- ശോഭ സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications