Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ. പി. എ. മജീദ് രാജിക്ക് ഒരുങ്ങി

മലപ്പുറം: മഞ്ചേരി മണ്ഡലത്തിലെ മുസ്ലിം ലീഗിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മഞ്ചേരി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന കെ. പി. എ. മജീദ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാന്‍ ഒരുക്കമാണെന്ന് അറിയിച്ചു. ലീഗിന്റെ ജില്ലയിലെ അഞ്ച് മണ്ഡലം സെക്രട്ടറിമാര്‍ രാജി നല്‍കി.

തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ യോഗത്തിലാണ് കെ. പി. എ. മജീദ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.

മഞ്ചേരി മണ്ഡലത്തില്‍ ലീഗ് ജയിക്കുമെന്ന് എല്ലാ പ്രവര്‍ത്തകരും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നതായി യോഗത്തില്‍ പ്രസംഗിച്ച ലീഗ് സംസ്ഥാന സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൊന്നാനി സീറ്റില്‍ നിന്ന് ബനാത്ത്വാലയെ മാറ്റിയത് ശരിയായില്ലെന്ന് ചില നേതാക്കള്‍ യോഗത്തില്‍ പറഞ്ഞതായി അറിയുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചുള്ള വിശദമായ ചര്‍ച്ച സംസ്ഥാന കമ്മിറ്റി യോഗത്തിലായിരിക്കും നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+