മക്കള്‍ രാഷ്ട്രീയത്തിനുള്ള തിരിച്ചടി: നമ്പാടന്‍
കൊച്ചി: കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനാണ് ജനങ്ങള്‍ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാലിനെ തോല്‍പ്പിച്ചതെന്ന് മുകുന്ദപുരം മണ്ഡലത്തില്‍ നിന്ന് ജയിച്ച ലോനപ്പന്‍ നമ്പാടന്‍ പറഞ്ഞു.
മുകുന്ദപുരത്ത് പത്മജയ്ക്ക് പകരം കരുണാകരന്‍ മത്സരിച്ചിരുന്നെങ്കിലും യുഡിഎഫ് തോല്‍ക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മെയ് 24 തിങ്കളാഴ്ച കൊച്ചി പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നമ്പാടന്‍.
രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്കും മക്കള്‍ രാഷ്ട്രീയത്തിനുമെതിരായ വിധിയെഴുത്താണ് ജനങ്ങള്‍ നടത്തിയത്. കഴിഞ്ഞ ഒരു വര്‍ഷം അരങ്ങേറിയ രാഷ്ട്രീയനാടകങ്ങള്‍ കണ്ട് മടുത്ത ജനങ്ങള്‍ അതിന് തിരിച്ചടി നല്‍കുയായിരുന്നുവെന്ന് നമ്പാടന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications