Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് രഹസ്യം ചോര്‍ത്തിയില്ലെന്ന് ചലബി

വാഷിംഗ്ടണ്‍: ഇറാന് യുഎസ് ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്ന് യുഎസ് ആരോപണം ഇറാഖിന്റെ ഭരണകൗണ്‍സില്‍ അംഗമായ അഹമ്മദ് ചലബി നിഷേധിച്ചു.

സദ്ദാമിന്റെ ഭരണകാലത്ത് ഇറാഖില്‍ നിന്ന് പുറത്തുപോയ ചലബി സദ്ദാമിനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷമാണ് ഇറാഖില്‍ തിരിച്ചെത്തിയത്. യുഎസിന്റെ പ്രിയങ്കരനായിരുന്ന ചലബി പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ യുഎസിന്റെ കണ്ണിലെ കരടായിരിക്കുകയാണ്. യുഎസിന്റെ രഹസ്യവിവരങ്ങള്‍ ഇറാന് ചലബി ചോര്‍ത്തിക്കൊടുത്തതായി സിഐഎ ഡയറക്ടര്‍ ജോര്‍ജ്ജ് ടെനറ്റും ആരോപിച്ചിരുന്നു.

എന്നാല്‍ തനിയ്ക്കെതിരായ കുറ്റാരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് ചലബി പറയുന്നു. എബിസി ടെലിവിഷന് നല്കിയ അഭിമുഖത്തിലാണ് ചലബി യുഎസിന്റെ ആരോപണങ്ങള്‍ നിഷേധിച്ചത്.

എന്നെ കളങ്കപ്പെടുത്താനാണ് ഈ ആരോപണം. തനിക്കെതിരെ ആരോപണം ഉയര്‍ത്തുന്നത് സിഐഎ ഡയറക്ടര്‍ ജോര്‍ജ്ജ് ടെനറ്റ് ആണ്. ടെനറ്റിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ താന്‍ നല്കുമെന്നും ചലബി പറഞ്ഞു.

ചലബിയില്‍ നിന്ന് തങ്ങള്‍ക്ക് യാതൊരു പ്രധാനവിവരങ്ങളും ലഭിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യവക്താവ് ഹമിദ് റെസ അസെഫി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+