Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്‍ സാദറിന് വേണ്ടി ഇറാഖില്‍ പോരാട്ടം

ബഗ്ദാദ്: ഷിയാ തീവ്രവാദി നേതാവ് മുക്താദ അല്‍-സാദറിനെ പിടികൂടാന്‍ യുഎസ് ശക്തമായ ആക്രമണമാണ് നടത്തുന്നത്. യൂഫ്രട്ടീസ് നദിയുടെ കിഴക്കുള്ള സദ്ദാമിന്റെ കൊട്ടാരം കേന്ദ്രീകരിച്ചാണ് യുഎസ് സേനയും ഷിയാ വിഭാഗവും ഏറ്റുമുട്ടുന്നത്.

ഇതിനിടെ മെയ് 24 തിങ്കളാഴ്ച ബഗ്ദാദില്‍ യുഎസ് സൈനികാസ്ഥാനത്തിന് മുന്നിലെ കവാടങ്ങളിലൊന്നില്‍ കാര്‍ബോംബ് സ്ഫോടനം നടന്നു. അപകടവിവരം കൃത്യമായി ലഭിച്ചിട്ടില്ല.

അല്‍സാദറിനെ പിടികൂടാന്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ 29 ഇറാഖികള്‍ കൊല്ലപ്പെട്ടിരുന്നു. 65 പേര്‍ക്ക് പരിക്കേറ്റു. ഇവരെല്ലാം ഷിയാ തീവ്രവാദികളാണെന്നാണ് യുഎസ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ അസോസിയേറ്റ് പ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോടേപ്പ് പ്രകാരം യുഎസ് ആക്രമണം നടന്നത് വിവാഹച്ചടങ്ങ്നടക്കുന്ന ഒരു വീടിന് നേരെയാണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ യുഎസിനെതിരായ വിമര്‍ശനം രൂക്ഷമായിരിക്കുകയാണ്.

നേരത്തെ അബു ഗ്രെയ്ബ് ജയിലിലെ തടവുകാര്‍ക്ക് നേരെ നടത്തിയ അതിക്രൂരമായ പീഢനത്തിന്റെ പേരിലും യുഎസ് സേനയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇറാഖിലെ യുദ്ധത്തിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനുള്ള പിന്തുണ കുറയുകയാണ്. വാര്‍ത്താമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇറാഖി തടവുകാരെ അതിക്രൂരമായി പീഡിപ്പിയ്ക്കുന്ന ചിത്രങ്ങളും വാര്‍ത്തകളുമാണ് ബുഷിന് തിരിച്ചടി നല്കിയിരിക്കുന്നത്.

തന്റെ ജനപിന്തുണയ്ക്കേറ്റ തിരിച്ചടി മറികടക്കാന്‍ ബുഷ് മെയ് 24 തിങ്കളാഴ്ച രാത്രി ഇറാഖ് നയത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുകയാണ്. നേരത്തെ ജൂണ്‍ 30ന് ഇറാഖിന് അധികാരം കൈമാറുമെന്നാണ് യുഎസ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ അവര്‍ അധികാരക്കൈമാറ്റത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഇറാഖില്‍ നിന്ന് യുഎസ് സേന ഉടനടി പിന്‍മാറണമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇറാഖില്‍ അധികാരക്കൈമാറ്റത്തിനുള്ള തീയതി സംബന്ധിച്ച് എന്തെങ്കിലും പ്രഖ്യാപനം ബുഷിന്റെ പ്രസംഗത്തിലുണ്ടാകുമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+