വിമാനത്താവള ദുരന്തം; അന്വേഷണം തുടങ്ങി
പാരിസ്: പാരിസ് വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
മേല്‍ക്കൂര തകര്‍ന്നുവീണ സംഭവം കെട്ടിടത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്കകളുയര്‍ത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ അട്ടിമറിയാണോയെന്നും സുരക്ഷാത്തകരാറാണോയെന്നുമാണ് അന്വേഷിക്കുന്നത്.
മെയ് 23 ഞായറാഴ്ച രാത്രിയാണ് വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നുവീണത്. ഒരു ഭീകരാക്രമണമാണ് ഇതെന്നായിരുന്നു ഉദ്യോഗസ്ഥര്‍ ആദ്യം കരുതിയിരുന്നത്.
മരിച്ചവരെല്ലാം യാത്രക്കാരാണെന്നാണ് കരുതുന്നത്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications