സിപിഎം പോളിറ്റ് ബ്യൂറൊ യോഗം തുടരുന്നു
കൊല്‍ക്കത്ത: പുതിയ കേന്ദ്ര സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയെക്കുറിച്ചും സി പി എം അംഗം ലോക്സഭാ സ്പീക്കറാവുന്ന വിഷയവും ചര്‍ച്ചചെയ്യാനായി കൊല്‍ക്കത്തയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറൊ യോഗം തുടരുകയാണ്.
മേയ് 25 ചൊവാഴ്ച രാവിലെയാണ് യോഗം തുടങ്ങിയത്. ലോക്സഭാ സ്പീക്കറായി മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ സോമനാഥ് ചാറ്റര്‍ജിയുടെ പേരാണ് നിര്‍ദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളത്.
ഉച്ചഭക്ഷണത്തിന് പിരിഞ്ഞ ശേഷം വീണ്ടും യോഗം മൂന്ന് മണിയ്ക്ക് തുടങ്ങി. വൈകീട്ടോടെ ഇക്കാര്യങ്ങളില്‍ അവസാന തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. പാര്‍ട്ടി വൈകീട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും കരുതുന്നു.












Click it and Unblock the Notifications