പ്രതിരോധ ഇടപാടുകള്‍ അന്വേഷിക്കും: പ്രണബ്
ദില്ലി: എന്‍ഡിഎ ഭരണകാലത്ത് ആരോപണങ്ങള്‍ക്ക് വിധേയമായ പ്രതിരോധ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജി പറഞ്ഞു.
ആയുധസംഭരണം തുടങ്ങിയ പ്രതിരോധ ഇടപാടുകളില്‍ പുതിയ സര്‍ക്കാര്‍ പൂര്‍ണമായ സുതാര്യത ഉറപ്പുവരുത്തുമെന്ന് മുക്കര്‍ജി വ്യക്തമാക്കി.
തന്ത്രപ്രധാനമായ മേഖലകള്‍ക്കായി നീക്കിവച്ചിരിക്കുന്ന ഫണ്ട് മുമ്പ് സംഭവിച്ചതു പോലെ പാഴാക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടതെല്ലാം ചെയ്യും.
എന്‍ഡിഎ സര്‍ക്കാരിനേക്കാള്‍ കോണ്‍ഗ്രസ് പ്രതിരോധ കാര്യങ്ങളില്‍ കുറഞ്ഞ ശ്രദ്ധയേ നല്‍കിയിട്ടുള്ളൂവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളില്‍ ധീരവും സുസ്ഥിരവുമായി നിലപാട് കോണ്‍ഗ്രസ് എന്നുമെടുത്തിട്ടുണ്ടെന്ന് അദ്ദേംഹ പറഞ്ഞു.
വകുപ്പ് വിഭജനത്തില്‍ അവസാന നിമിഷത്തിലുണ്ടായ മാറ്റങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയിട്ടില്ലെന്നും വകുപ്പുകള്‍ ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും പ്രണബ് മുക്കര്‍ജി പറഞ്ഞു.












Click it and Unblock the Notifications