കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ. പ്രശ്നം ഒത്തുതീര്‍ന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: ദ്രാവിഡ മുന്നേറ്റ കഴകം ഉയര്‍ത്തിയ പ്രശ്നങ്ങല്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിഹ് ഒത്തു തീര്‍ത്തു. സിഹിനെ കണ്ട ഡി എം കെ മന്ത്രി ദയാനിധി മാരനാണ് മേയ് 25 ചൊവാഴ്ച ഉച്ചതിരിഞ്ഞ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നേരത്തേ നിശ്ചയിച്ചിരുന്നതുപൊലെ കപ്പല്‍ ഗതാഗത വകുപ്പും ഡി എം കെയ്ക്ക് തന്നെ നല്‍കാമെന്ന് പ്രധാനമന്ത്രി ദയാനിധിമാരന് വാക്ക് കൊടുത്തു. ഇത് സംബന്ധിച്ചുള്ള സന്ദേശം പ്രധാനമന്ത്രി സിഹ് രാഷ്ട്രപതിയ്ക്ക് നല്‍കിയതായും ദയാനിധി പറഞ്ഞു. ഒത്തു തീര്‍പ്പ് അനുസരിച്ച് ധനകാര്യ വകുപ്പ് ഉപ മന്ത്രിസ്ഥാനവും ഡിഎംകെയ്ക്ക് ലഭിയ്ക്കും. പളനി മാണിയ്ക്കത്തിനായിരിയ്ക്കും ഈ വകുപ്പ്. ടിആര്‍ ബാലുവിന് ഉപരിതല ഗതാഗതത്തോടൊപ്പം കപ്പല്‍ ഗതാഗത വകുപ്പും കിട്ടു.

ധനകാര്യ ഉപ മന്ത്രിസ്ഥാനവും ഉപരിതല ഗതാഗതത്തോടൊപ്പം കപ്പല്‍ ഗതാഗതവും തങ്ങള്‍ക്ക് വേമെന്നതായിരുന്നു ഡിഎംകെയുടെ ആവശ്യം. നേരത്തേ കപ്പര്‍ ഗതാഗത വകുപ്പ് തെലുങ്കാന രാഷ്ട്രീയ സമിതി നേതാവ് കെ. ചന്ദ്രശേഖര റാവുവിനായിരുന്നു നല്‍കിയിരുന്നത്. ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയുമായി നേരത്തേ കൂടികാഴ്ച നടത്തിയിരുന്നു. തനിയ്ക്ക് അനുവദിച്ച വകുപ്പ് ഡിഎംകെയ്ക്ക് വിട്ടുകൊടുക്കുന്നതില്‍ റാവു എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.

ഇക്കാര്യത്തിലുള്ള ഡിഎംകെയുടെ ഔദ്യോഗിക പ്രഖ്യാപനം ചൊവാഴ്ച വൈകീട്ട് ചെന്നൈയില്‍ നടക്കുന്ന യോഗത്തിന് ശേഷം ഉണ്ടാവും. സോണിയാ ഗാന്ധി ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിച്ചതെന്ന് ദയാനിധി മാരന്‍ പറഞ്ഞു.

തിങ്കളാഴ്ച പ്രശ്ന പരിഹാരത്തിനായി പ്രധാനമന്ത്രി ഡിഎംകെ നേതാവ് കരുണാനിധിയുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു. ദയാനിധി മാരന്‍ രണ്ട് തവണ സോണിയ ഗാന്ധിയെ കാണുകയും ചെയ്തു. എന്നിട്ടും തിങ്കളാഴ്ച പ്രശ്നം പരിഹരിയ്ക്കാനായില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X