ഡിഎംകെ മന്ത്രിമാര്‍ സ്ഥാനമേറ്റില്ല; ചൊവാഴ്ച യോഗം
ദില്ലി: കേന്ദ്രമന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിലെ അതൃപ്തി മൂലം ഡിഎംകെ മന്ത്രിമാര്‍ സ്ഥാനങ്ങളേറ്റെടുത്തില്ല. പ്രശ്നം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഡിഎംകെയുടെ ഉന്നതാധികാര സമിതി യോഗം മെയ് 25 ചൊവാഴ്ച ചെന്നൈയില്‍ ചേരും.
നേരത്തെ നല്‍കിയ വാഗ്ദാനത്തിന് വിരുദ്ധമായി ഷിപ്പിംഗ് വകുപ്പുേം ധനകാര്യ വകുപ്പില്‍ റവന്യു സഹമന്ത്രി സ്ഥാനവും തങ്ങള്‍ക്ക് നല്‍കിയില്ല എന്നാണ് ഡിഎംകെയുടെ പരാതി.
പ്രശ്നം തീര്‍ക്കാതെ ഡിഎംകെ മന്ത്രിമാരായ ടി. ആര്‍. ബാലു, ദയാനാധി മാരന്‍, എ. രാജ എന്നിവര്‍ സ്ഥാനമേല്‍ക്കില്ലെന്ന് ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി വ്യക്തമാക്കി.
തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത വകുപ്പുകള്‍ നല്‍കാത്തതിന് പിന്നില്‍ ഒരു കൂട്ടം ഉപജാപകരാണ്. പി. ചിദംബരവും മണിശങ്കര്‍ അയ്യരുമാണ് ഈ ഉപജാപകര്‍ എന്ന് കരുണാനാധി സൂചന നല്‍കി.
ഡിഎംകെ കേന്ദ്രസര്‍ക്കാരില്‍ തുടരണോയെന്ന കാര്യം ഇനി തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണ്. അതേ സമയം സര്‍ക്കാരിന് കോട്ടമൊന്നുമുണ്ടാക്കില്ലെന്നും സഖ്യത്തില്‍ വിള്ളലുണ്ടാവില്ലെന്നും കരുണാനാധി വ്യക്തമാക്കി.
പ്രശ്നം തീര്‍ക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയും കരുണാനിധിയുമായി ടെലഫോണ്‍ സംഭാഷണം നടത്തി. മന്ത്രിമാരായ കമല്‍നാഥ്, പ്രണബ് മുക്കര്‍ജി എന്നിവര്‍ ഡിഎംകെ മന്ത്രിമാരുമായും ചര്‍ച്ച നടത്തി.












Click it and Unblock the Notifications