പാക്കിസ്ഥാനുമായി ചര്‍ച്ച തുടരും: നട്വര്‍സിംഗ്
ദില്ലി: പാകിസ്ഥാനുമായുള്ള ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് വിദേശകാര്യമന്ത്രി നട്വര്‍സിംഗ് പറഞ്ഞു.
പാകിസ്ഥാനുമായി സൗഹൃദചര്‍ച്ചകളും നല്ല അയല്‍ബന്ധവും തുടരും. പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തവും ആഴവുമുള്ളതാക്കും. 1972ലെ സിംലാ കരാറും തുടര്‍ന്നുണ്ടായ കരാറുകളും പ്രഖ്യാപനങ്ങളുമാണ് ഇന്ത്യാ-പാകിസ്ഥാന്‍ ബന്ധത്തിന് അടിത്തറയുണ്ടാക്കിയതെന്ന് നട്വര്‍സിംഗ് ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെയും യുഎസിന്റെയും ലോകത്തിന്റെയും താത്പര്യങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം നല്ലനിലയില്‍ തുടരും.
അതിര്‍ത്തി പ്രശ്നം ഒഴിച്ചാല്‍ ചൈനയുമായുള്ള ബന്ധം പ്രശ്നമുക്തമാണ്. അതിര്‍ത്തിപ്രശ്നം പരിഹരിക്കുന്നതിന് ശ്രമം നടത്തുകയും ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും. 1988ല്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി നടത്തിയ ചൈനാ സന്ദര്‍ശനമാണ് ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ വഴിത്തിരിവായത്- നട്വര്‍സിംഗ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications