ആന്റണി സോണിയയെ കണ്ടു
ദില്ലി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദില്ലിയില്‍ തങ്ങുന്ന മുഖ്യമന്ത്രി എ.കെ. ആന്റണി മേയ് 25 ചൊവാഴ്ച കേണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തി.
കേരളത്തില്‍ കോണ്‍ഗ്രസിനേറ്റ പരാജയമായിരുന്നു പ്രധാനമായും ചര്‍ച്ചാ വിഷയം. കേരളത്തില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിനുള്ള കാരണങ്ങള്‍ ആന്റണി സോണിയയെ ധരിപ്പിച്ചു. മന്ത്രിസഭാ പുനസംഘടന നടത്താന്‍ ഉദ്ദേശിയ്ക്കുന്നതായി സോണിയ ആന്റണിയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ തിരുവനന്തപുരത്ത് എത്തുന്നുണ്ട്.
പരാജയ കാരണങ്ങള്‍ നിരത്തിയ ആന്റണി തന്റെ രാജി സന്നദ്ധതയും സോണിയയെ അറിയിച്ചത്രെ. എന്നാല്‍ സോണിയ ഇതിനോട് പ്രതികരിച്ചില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. രാജിവയ്ക്കണ്ട എന്നും സോണിയ പറഞ്ഞില്ല.
ഈ വിഷയം കോണ്‍ഗ്രസ് നേതൃത്ത്വം കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും എന്ന് വേണം ഇതില്‍ നിന്ന് അനുമാനിയ്ക്കാന്‍.
കോണ്‍ഗ്രസ് അദ്ധ്യക്ഷയെ കാണാനായി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ താല്കാലിക അദ്ധ്യക്ഷന്‍ പി.പി. തങ്കച്ചന്‍ കഴിഞ്ഞ ചില ദിവസങ്ങളായി ദില്ലിയിലുണ്ട്. ചൊവാഴ്ചയും തങ്കച്ചന് അതിനുള്ള ഊഴം കിട്ടിയിട്ടില്ല.












Click it and Unblock the Notifications