മണ്ഡരി: തേങ്ങ ഉത്പാദനം കുറയുന്നു
കോഴിക്കോട്: മണ്ഡരി രോഗം കൃഷി വകുപ്പിന്റെ തേങ്ങ സംഭരണത്തെ ബാധിച്ചു. മണ്ഡരി മൂലം തേങ്ങ ഉത്പാദനത്തില്‍ വലിയ കുറവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.
കൃഷി വകുപ്പ് തേങ്ങ സംഭരിക്കുന്ന പ്രധാന പഞ്ചായത്തുകളാണ് കാവിലുമ്പാറയും മരുത്തോങ്കരയും. മണ്ഡരി മൂലം ഈ പഞ്ചായത്തുകളിലെ തേങ്ങ ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായി.
ഇത് കൃഷി വകുപ്പിന്റെ വാര്‍ഷിക തേങ്ങ സംഭരണത്തെ ബാധിച്ചിട്ടുണ്ട്. അടുത്തുള്ള പഞ്ചായത്തുകളില്‍ നിന്ന് തേങ്ങ സംഭരണം തുടങ്ങിയിരിക്കുകയാണ് കൃഷി വകുപ്പ്.
രണ്ട് ഘട്ടങ്ങളിലായാണ് സാധാരണ കൃഷി വകുപ്പ് തേങ്ങ സംഭരിക്കുന്നത്. എന്നാല്‍ 2001 മുതല്‍ മണ്ഡരി മൂലം തേങ്ങ ഉത്പാദനം 30 ശതമാനത്തോളം കുറഞ്ഞതിനാല്‍ ഇപ്പോള്‍ തേങ്ങ സംഭരണം മൂന്ന് ഘട്ടങ്ങളിലാക്കിയിരിക്കുകയാണ്.
കാവിലുമ്പാറ പഞ്ചായത്തിലെ തൊട്ടിപ്പാലത്ത് നേരത്തെ കൃഷി വകുപ്പിന് ആറ് സംഭരണ കേന്ദ്രങ്ങളുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ രണ്ട് കേന്ദ്രങ്ങള്‍ മാത്രമേയുള്ളൂ. കൊയിലാണ്ടിക്കടുത്ത് ഉള്ളിയേരിയിലാണ് മറ്റൊരു സംഭരണ കേന്ദ്രം.












Click it and Unblock the Notifications