പേറ്റന്റ് ശില്പശാല തിരുവനന്തപുരത്ത്
തിരുവനന്തപുരം: പേറ്റന്റ്, ഡിസൈന്‍, ട്രേഡ്മാര്‍ക്ക്, കോപ്പിറൈറ്റ് എന്ന വിഷയത്തെ കുറിച്ച് ബൗദ്ധികസ്വത്ത് മാനേജ്മെന്റ് കേന്ദ്രം സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ വിദ്യാഭ്യാസ ശില്പശാല തിരുവനന്തപുരത്ത് നടക്കും.
മെയ് 28, 29 തീയതികളില്‍ വെള്ളയമ്പലത്തെ ഇന്‍സ്റിറ്റ്യൂഷന്‍ ഒഫ് എഞ്ചിനീയേഴ്സ് ഹാളിലാണ് ശില്പശാല നടക്കുന്നത്. സംസ്ഥാന ശാസ്ത്ര-സാങ്കേതിക, പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
പാറ്റന്റ്, ഡിസൈന്‍, ട്രേഡ്മാര്‍ക്ക്, കോപ്പിറൈറ്റ് എന്നിവയ്ക്ക് അവകാശം നേടുന്നതിനും അതിനായി അപേക്ഷിക്കുന്നതിനുമുള്ള വിവിധ വശങ്ങളെ കുറിച്ച് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും എഞ്ചിനീയറിംഗ്, മെഡിസിന്‍, നിയമം തുടങ്ങിയ വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും അറിവ് നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ ശില്പശാല സംഘടിപ്പിക്കുന്നത്.
ബൗദ്ധികസ്വത്തിനുള്ള അംഗീകാരത്തിന്റെ പ്രാധാന്യം കൂടിവരുന്ന സാഹചര്യത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നതെന്ന് ശില്പശാലയുടെ സംഘാടകര്‍ അറിയിച്ചു.












Click it and Unblock the Notifications