നദി അതോറിറ്റി രൂപീകരിക്കാന്‍ നിര്‍ദേശം
കൊച്ചി: നദി-ജല സംരക്ഷണ നിയമത്തിനുള്ള കരടിന് കേരള നദിസംരക്ഷണ സമിതി രൂപം നല്‍കി.
സംസ്ഥാന നദി അതോറിറ്റിയും നദി ബോര്‍ഡുകളും രൂപീകരിക്കാന്‍ കരട് സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നു. നദി അതോറിറ്റിയുടെ ചെയര്‍പേഴ്സണ്‍ ഹൈക്കോടതി ജഡ്ജിയോ മുന്‍ ഹൈക്കോടതി ജഡ്ജിയോ ആയിരിക്കണം.
നദികള്‍ സംരക്ഷിക്കുന്നതിനും ജലത്തിന്റെ ഗുണം നിലനിര്‍ത്തുന്നതിനും മലിനീകരണം തടയുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അധികാരം അതോറിറ്റിക്കുണ്ടായിരിക്കണം. ജലത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതും നദീതടങ്ങളില്‍ നിന്ന് എടുക്കാവുന്ന മണലിന്റെ അളവ് നിശ്ചയിക്കുന്നതിനും മണല്‍വാരല്‍ പരിമതിപ്പെടുത്തുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കും.
ജില്ലാ ജഡ്ജിയോ മുന്‍ ജില്ലാ ജഡ്ജിയോ ചെയര്‍പേഴ്സണായ നദി ബോര്‍ഡുകള്‍ അതോറിറ്റിയുടെ കീഴിലായി വരും. അതോറിറ്റിയോ ബോര്‍ഡോ കൊണ്ടുവരുന്ന ഏതെങ്കിലും ചട്ടമോ നിര്‍ദേശമോ ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷയായി ലഭിക്കാം. പിഴ ഒരു ലക്ഷം രൂപ വരെയായി ഉയരാം.
ജനതാത്പര്യത്തെ മുന്‍നിര്‍ത്തി ജലസംരക്ഷണം നടപ്പിലാക്കുകയും ജൈവവൈവിധ്യം സംരക്ഷിക്കുകയും മലിനീകരണം തടയുകയും ചെയ്യുക എന്ന ലക്ഷ്യങ്ങളോടെയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്.
വിശദമായ ചര്‍ച്ചക്ക് ശേഷം കരട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സമിതി സെക്രട്ടറി പ്രൊഫ. സീതാരാമന്‍ പറഞ്ഞു.












Click it and Unblock the Notifications