അഹമ്മദിന്റെ മന്ത്രിപദം: സിപിഎം അതൃപ്തി അറിയിക്കും
ദില്ലി: മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദിന് മന്ത്രിസ്ഥാനം നല്‍കിയതിലുള്ള അതൃപ്തി കോണ്‍ഗ്രസിനെ അറിയിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി എന്നിവരെ ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചതായി രാമചന്ദ്രന്‍ പിള്ള അറിയിച്ചു.
അഹമ്മദിനെ മന്ത്രിയാക്കാനുള്ള തീരുമാനം വന്നപ്പോള്‍ സിപിഎം കോണ്‍ഗ്രസിനെ അതൃപ്തി അറിയിച്ചിരുന്നു. മെയ് 25 ചൊവാഴ്ച കൊല്‍ക്കത്തയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രിയെയും കോണ്‍ഗ്രസ് പ്രസിഡന്റിനെയും വീണ്ടും അതൃപ്തി അറിയിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി.












Click it and Unblock the Notifications