അഹമ്മദിന്റെ മന്ത്രിപദം: സിപിഎം അതൃപ്തി അറിയിച്ചു
ദില്ലി: മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതില്‍ സിപിഎമ്മിനുള്ള കടുത്ത അതൃപ്തി സിപിഎം കോണ്‍ഗ്രസിനെ അറിയിച്ചു.
സിപിഎം അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തും പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും മെയ് 26 ബുധനാഴ്ച കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
മുസ്ലിം ലീഗിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിലുള്ള അതൃപ്തി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി എന്നിവരെ അറിയിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications