ദീക്ഷിത് പുതിയ ദേശീയ സുരക്ഷാ ഉപദേശകന്‍
ദില്ലി: പുതിയ ദേശീയ സുരക്ഷാ ഉപദേശകനായി മുന്‍ വിദേശകാര്യ സെക്രട്ടറി ജെ. എന്‍. ദീക്ഷിതിനെ നിയമിച്ചു.
സഹമന്ത്രി റാങ്കിലുള്ള നിയമനം മൂന്ന് വര്‍ഷത്തേക്കാണ്. നിയമനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം മെയ് 26 ബുധനാഴ്ച പുറപ്പെടുവിച്ചു.
വാജ്പേയി സര്‍ക്കാരില്‍ ബ്രജേഷ് മിശ്രയാണ് ഈ പദവി കൈയാളിയിരുന്നത്. മന്‍മോഹന്‍സിംഗ് മന്ത്രിസഭ അധികാരമേറ്റയുടനെ അദ്ദേഹം രാജിവച്ചിരുന്നു.
പാകിസ്ഥാനിലെയും ശ്രീലങ്കയിലെയും ഹൈക്കമ്മിഷണര്‍ സ്ഥാനം ഉള്‍പ്പെടെ വിദേശ സര്‍വീസില്‍ ഏതാനും ഉന്നതപദവികള്‍ ദീക്ഷിത് കൈയാളിയിട്ടുണ്ട്. ബംഗ്ലാദേശിലെ ആദ്യത്തെ ഇന്ത്യന്‍ ഹൈക്കമ്മിണറായിരുന്നു ദീക്ഷിത്. 1958ലാണ് ദീക്ഷിത് വിദേശ സര്‍വീസില്‍ ചേര്‍ന്നത്.
ഇപ്പോള്‍ എഐസിസിയുടെ വിദേശകാര്യ സമിതിയുടെ വൈസ് ചെയര്‍മാനാണ് ദീക്ഷിത്.












Click it and Unblock the Notifications