ഡിഎംകെ മന്ത്രിമാര്‍ ചുമതലയേറ്റു
ദില്ലി: ഡിഎംകെ മന്ത്രിമാര്‍ മെയ് 26 ബുധനാഴ്ച ചുമതലയേറ്റു. ദയാനിധി മാരന്‍ വിവരസാങ്കേതിക-വാര്‍ത്താവിനിമയ വകുപ്പ് ഏറ്റെടുത്തു.
എംടിഎന്‍എല്ലിനെയും ബിഎസ്എന്‍എല്ലിനെയും യാതൊരു കാരണവശാലും സ്വകാര്യവല്ക്കരിക്കാന്‍ അനുവദിയ്ക്കില്ലെന്ന് ദയാനിധി മാരന്‍ പറഞ്ഞു. ചുമതലയേറ്റ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികസാങ്കേതിക വിദ്യയിലൂടെ ടെലികോമിനെ സാധാരണജനങ്ങള്‍ക്ക് ഗുണകരമായ വിധത്തില്‍ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെ നേതാവ് ടി.ആര്‍. ബാലു ഷിപ്പിംഗ്- റോഡ്ഗതാഗതവകുപ്പിന്റെ ചുമതല ഏറ്റെടുത്തു. ത്വരിതമായ സാമ്പത്തിക പുരോഗതിയ്ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിയ്ക്കുമെന്ന് സ്ഥാനമേറ്റ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടി.ആര്‍. ബാലു പറഞ്ഞു.












Click it and Unblock the Notifications