സിവാനും ബേട്ടിയയും ആര്‍ജെഡിക്ക്
പറ്റ്ന: ബീഹാറിലെ സിവാന്‍, ബേട്ടിയ ലോക്സഭാ സീറ്റുകളില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ക്രമക്കേടുകള്‍ നടന്നതിനെ തുടര്‍ന്ന് ഈ രണ്ട് മണ്ഡലങ്ങളിലും 622 ബൂത്തുകളില്‍ വീതം റീപോളിംഗിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
സിവാന്‍ മണ്ഡലത്തില്‍ ആര്‍ജെഡിയിലെ മുഹമ്മദ് ഷഹാബുദിന്‍ ഐക്യജനതാദളിലെ ഓംപ്രകാശ് യാദവിനെ തോല്‍പ്പിച്ചു. ബേട്ടിയയില്‍ രഘുനാഥ് ഝാ ബിജെപിയിലെ മദന്‍ പ്രസാദ് ജെയിസ്വാളിനെയാണ് പരാജയപ്പെടുത്തിയത്.
സിവാനില്‍നിന്നും വിജയിച്ച ഷഹാബുമിന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ് അദ്ദേഹം. ഇതോടെ ബിഹാറിലെ ആകെയുള്ള 37 ലോക്സഭാ മണ്ഡലങ്ങളില്‍ 28 എണ്ണം ആര്‍ജെഡി നേടി.












Click it and Unblock the Notifications