സുബെ ഇളവരശന്‍ അറസ്റില്‍
ചെന്നൈ: വീരപ്പന്റെ അടുത്ത അനുയായിയായി കരുതപ്പെടുന്ന സുബെ ഇളവരശന്‍ അറസ്റിലായി. തമിഴ്നാട് ലിബറേഷന്‍ ആര്‍മി ഗ്രൂപ്പിന്റെ നേതാവാണ് സുബെ ഇളവരശന്‍.
ആന്ധ്രയിലെ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന സുബെ ഇളവരശനാണ് വീരപ്പന് എകെ47 തോക്ക് നല്കിയതെന്നാണ് പൊലീസിന്റെ ആരോപണം. ഈറോഡിനടുത്തുള്ള കാട്ടില്‍ നിന്നാണ് സുബെ ഇളവരശനെ പൊലീസ് പിടികൂടിയത്.
അരിയലൂര്‍, പേരംബലൂര്‍ എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങള്‍, വില്ലിപുറം ടിവി സ്റേഷന്‍ സ്ഫോടനക്കേസ് തുടങ്ങി ഒട്ടേറെക്കേസുകളില്‍ പ്രതിയായ സുബെ ഇളവരശന്‍ ഒളിവിലായിരുന്നു.












Click it and Unblock the Notifications