Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ എംപിമാരുടെ എണ്ണം കുറഞ്ഞു

ദില്ലി: 14-ാം ലോക്സഭയില്‍ വനിതാം എംപിമാരുടെ എണ്ണം കഴിഞ്ഞ ലോക്സഭയിലുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞു.

കഴിഞ്ഞ ലോക്സഭയില്‍ 49 വനിതാ എംപിമാരാണ് ഉണ്ടായിരുന്നത്. ഇത്തവണ 539 എംപിമാരില്‍ 44 പേര്‍ മാത്രമാണ് വനിതകള്‍.

ജനപ്രതിനിധി സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് നിയമം കൊണ്ടുവരുന്നതിനെ മിക്ക രാഷ്ട്രീയപാര്‍ട്ടികളും അനുകൂലിക്കുമ്പോഴും ലോക്സഭ തിരഞ്ഞെടുപ്പിലെ വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് ഇത്തവണയുണ്ടായത്. 177 പേര്‍ മാത്രമാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 13-ാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ 247 സ്ത്രീകള്‍ മത്സരരംഗത്തുണ്ടായിരുന്നു.

ജനപ്രതിനിധി സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇത്തവണ വനിതാസ്ഥാനാര്‍ഥികളുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും മറിച്ചാണ് സംഭവിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രഭാ റാവു പറഞ്ഞു.

ജനപ്രതിനിധി സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് നിയമം കൊണ്ടുവരികയോ പാര്‍ട്ടികളുടെ വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം സംബന്ധിച്ച് നിയമപരമായ നിഷ്കര്‍ഷ കൊണ്ടുവരികയോ വേണ്ടതുണ്ടെന്ന് പ്രഭാ റാവു ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+