വിമാനക്കമ്പനികള്‍ കൂലി കൂട്ടി
തിരുവനന്തപുരം : എയറിന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ ടിക്കറ്റ് ചാര്‍ജ്ജില്‍ മെയ് 26 ബുധനാഴ്ച മുതല്‍ വര്‍ദ്ധനവ് വരുത്തി. ഇന്‍ഷുറന്‍സ് സര്‍ചാര്‍ജ്, ഇന്ധന സര്‍ചാര്‍ജ് എന്ന പേരിലാണ് ടിക്കറ്റ് ചാര്‍ജില്‍ 180 മുതല്‍ 450 രൂപവരെ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്.
എയര്‍ ഇന്ത്യ 180 രൂപയും ഒമാന്‍ എയര്‍ 225രൂപയുമാണ് ഇന്‍ഷുറന്‍സ് സര്‍ചാര്‍ജ് എന്ന പേരില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കുവൈറ്റ് എയര്‍വേയ്സ് ഇന്ധന സര്‍ചാര്‍ജ് എന്ന പേരില്‍ 450 രൂപയാണ് ഉയര്‍ത്തിയിട്ടുള്ളത്. ആഗോളവിപണിയില്‍ എണ്ണവില കൂടിയതാണ് ടിക്കറ്റ് വര്‍ധനയ്ക്ക് കാരണമെന്ന് വിമാനക്കമ്പനി അധികൃതര്‍ പറയുന്നു.
പുതിയ നിരക്ക് വര്‍ദ്ധന നേരത്തെ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ബാധകമല്ല. ടിക്കറ്റ് വര്‍ധനയ്ക്കെതിരെ യാത്രക്കാര്‍ രോഷാകുലരാണ്.












Click it and Unblock the Notifications