റണ്‍വെയുടെ വ്യാജ സിഡി പിടിച്ചു
തിരുവനന്തപുരം: ദിലീപ് ചിത്രമായ റണ്‍വെയുടെ വ്യാജ സിഡികള്‍ തിരുവനനന്തപുത്തെ അന്തിയൂരിലെ വീഡിയോ കടയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.
നൂറ്റമ്പതോളം വ്യാജ സിഡികളും രണ്ട് കമ്പ്യൂട്ടറുകളുമാണ് പിടിച്ചെടുത്തത്. വ്യാജസിഡി നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ് ചെയ്തു.
തിരുവനന്തപുരത്ത് വ്യാജ സിഡി കണ്ടെത്തിയതോടെ പൊലീസ് സ്പെഷല്‍ സ്ക്വാഡ് സംസ്ഥാനത്തൊട്ടാകെ റെയ്ഡ് ഊര്‍ജിതമാക്കി. റണ്‍വെയുടെ വ്യാജസിഡിയ്ക്കായി നടത്തിയ തിരച്ചിലില്‍ ഈയിടെ റിലീസ് ചെയ്ത ചിത്രങ്ങളായ ചതിക്കാത്ത ചന്തു, വെള്ളിനക്ഷത്രം, സേതുരാമയ്യര്‍ സിബിഐ എന്നിവയുടെ വ്യാജസിഡികളും കണ്ടെടുത്തു.
റണ്‍വെ റിലീസായി രണ്ടാമത്തെ ആഴ്ചയില്‍ തന്നെ വ്യാജ സിഡി പുറത്തിറങ്ങിയതായി നിര്‍മാതാവ് ആല്‍വിന്‍ ആന്റണി പറഞ്ഞു.












Click it and Unblock the Notifications