ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ താത്പര്യമില്ല: കാര്‍ത്തികേയന്‍
തിരുവനന്തപുരം: ഗ്രൂപ്പ് പ്രവര്‍ത്തനം നടത്താന്‍ താത്പര്യമില്ലെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി. കാര്‍ത്തികേയന്‍ വ്യക്തമാക്കി.
മെയ് 26 ബുധനാഴ്ച കരുണാകരന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാര്‍ത്തികേയന്‍.
കരുണാകരന്റെ വീട്ടില്‍ കാര്‍ത്തികേയന്‍ വരുന്നതിന് വാര്‍ത്താ പ്രാധാന്യമൊന്നുമില്ല. അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, മന്ത്രി പി. ശങ്കരന്‍ എന്നിവരും കരുണാകരന്റെ വീട്ടിലുണ്ടായിരുന്നു. രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്തില്ല- കാര്‍ത്തികേയന്‍ പറഞ്ഞു.












Click it and Unblock the Notifications