കരുണാകരന്‍ ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: കോണ്‍ഗ്രസിനെ പുനരുദ്ധരിയ്ക്കാനും ഐക്യം ഊട്ടിയുറപ്പിക്കാനും ലക്ഷ്യംവച്ച് കരുണാകരന്‍ വിവിധ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച ആരംഭിച്ചു. സര്‍ക്കാരിനുള്ളില്‍ വരാനിരിയ്ക്കുന്ന പുനസംഘടനയ്ക്കുള്ള അടിത്തറയൊരുക്കലും കരുണാകരന്റെ ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യമാണ്.
കഴിഞ്ഞ ദിവസം എ ഗ്രൂപ്പ് നേതാക്കളായ ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയാണ് കരുണാകരന്‍ തന്റെ ദൗത്യം ആരംഭിച്ചത്.
അരമണിക്കൂര്‍ നേരം നീളുന്നതായിരുന്നു ഈ കൂടിക്കാഴ്ച. മെയ് 24 തിങ്കളാഴ്ച കരുണാകരന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത ഐ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന ചില ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ ചൊവാഴ്ച കരുണാകരനെ സന്ദര്‍ശിച്ച്ചര്‍ച്ച നടത്തി. മുന്‍ എംപി വി.എസ്. ശിവകുമാര്‍, എന്‍.ഡി. അപ്പച്ചന്‍, കെ. മോഹന്‍കുമാര്‍, എ.പി. അനില്‍കുമാര്‍ എന്നിവരാണ് കരുണാകരനെ കണ്ടത്.
വരും ദിവസങ്ങളില്‍ ജി. കാര്‍ത്തികേയന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുമായും കരുണാകരന്‍ ചര്‍ച്ച നടത്തും.












Click it and Unblock the Notifications