കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18,000 അല്‍ക്വെയ്ദക്കാര്‍ സജീവം

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ഒസാമ ബിന്‍ ലാദന്‍ രൂപം നല്കിയ അല്‍ ക്വെയ്ദ എന്ന തീവ്രവാദിസംഘടന ഇപ്പോഴും സജീവമാണെന്ന് ലണ്ടനിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റഡീസ്(ഐഐഎസ്എസ്) നടത്തിയ പഠനറിപ്പോര്‍ട്ട് പറയുന്നു. ഏകദേശം 18,000 ഓളം അല്‍ക്വെയ്ദ പോരാളികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സജീവമാണെന്നും ഐഎഎഎസ്എസ് പറയുന്നു.

ഇറാഖിലെ പ്രത്യേക സാഹചര്യം മൂലം അല്‍ ക്വെയ്ദ വളരുകയാണെന്നും ഐഐഎസ്എസ് മുന്നറിയിപ്പ് നല്കുന്നുണ്ട്. 2001 ഒക്ടോബറില്‍ താലിബാന്‍ ഭരണകൂടത്തെ യുഎസ് സഖ്യസേന പുറത്താക്കിയപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ അല്‍ക്വയ്ദ ഏകദേശം 20,000 പേര്‍ക്ക ് പരിശീലനം നല്കിയിരുന്നു. ഇതില്‍ 2,000 പേരോളം കൊല്ലപ്പെടുകയോ പിടിയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും ബാക്കി 18,000 പേരും സജീവമാണ്. അല്‍ക്വെയ്ദ ഒരു തീവ്രവാദി സംഘടനയെന്ന നിലയില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ഐഐഎസ്എസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കുറഞ്ഞത് 60 രാജ്യങ്ങളിലെങ്കിലും അല്‍ക്വെയ്ദ സജീവമായി പ്രവര്‍ത്തിയ്ക്കുന്നുണ്ട്. കൂട്ടനാശത്തിനുള്ള ആയുധങ്ങള്‍ വരെ ഉപയോഗിച്ച് യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും തീവ്രവാദിആക്രമണങ്ങള്‍ നടത്താന്‍ അല്‍ ക്വെയ്ദ ആലോചിക്കുന്നതായും ഐഐഎസ്എസ് ഡയറക്ടര്‍ ജോണ്‍ ചിപ്മാന്‍ പറഞ്ഞു. ഇറാഖിലെ ആഭ്യന്തരകലാപത്തെ സഹായിക്കല്‍, അമേരിക്കക്കാരും യൂറോപ്പുകാരും ഇസ്രയേലികളുമടങ്ങുന്ന പൗരന്‍മാര്‍ക്ക് നേരെ ആക്രമണമഴിച്ചുവിടല്‍ എന്നിവയും അല്‍ ക്വെയ്ദയുടെ ഇപ്പോഴത്തെ ലക്ഷ്യങ്ങളാണെന്നും ജോണ്‍ ചിപ്മാന്‍ വിശദീകരിക്കുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തീവ്രവാദത്തിനെതിരായി ആഗോളതലത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ഏകദേശം 2,000 അല്‍ ക്വെയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അല്‍ക്വെയ്ദയുടെ പ്രധാന ആക്രമണലക്ഷ്യം യുഎസ് തന്നെയാണ്.- റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X