Get Updates
Get notified of breaking news, exclusive insights, and must-see stories!

നജഫിലെ പള്ളി തകര്‍ന്നു

നജഫ്: ഷിയാമുസ്ലിങ്ങളുടെ മുഖ്യ ആരാധനാലയമായ നജഫിലെ ഇമാം അലി പള്ളി യുഎസ് സഖ്യസേനയുടെ ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നു.

കഴിഞ്ഞ ദിവസം സഖ്യസേന അയച്ച ഏഴോ എട്ടോ മിസ്സിലുകള്‍ പള്ളിയ്ക്കുള്ളില്‍ വന്നുവീണതായി ദൃക്സാക്ഷികള്‍ പറയുന്നു. പള്ളിയില്‍ ആരാധനയ്ക്കെത്തിയ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.

ഇതിനിടെ ഇറാഖില്‍ ചെറുത്തുനില്പ് രൂക്ഷമായതോടെ യുഎസും ബ്രിട്ടനും പിടിച്ചുനില്ക്കാന്‍ വിഷമിയ്ക്കുകയാണ്. നേരത്തെ ഇറാഖിന് ജൂണ്‍ 30ന് നിയന്ത്രിത പരമാധികാരം കൈമാറും എന്നാണ് യുഎസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അധികാരം പൂര്‍ണ്ണമായി തന്നെ ഇറാഖിന് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പറയുന്നു. ഇടക്കാല ഭരണകൂടത്തിന് സര്‍വാധികാരങ്ങളും നല്കണമെന്ന് റഷ്യയും ഫ്രാന്‍സും ആവശ്യപ്പെട്ടിട്ടുണ്ട്.

താല്ക്കാലിക സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനുള്ള കരട് റിപ്പോര്‍ട്ട് ബ്രിട്ടനും യുഎസും തയ്യാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയില്‍ ചര്‍ച്ച നടന്നുവരികയാണ്. 2005 ജനവരിയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതുവരെയായിരിക്കും ഈ താല്ക്കാലിക സര്‍ക്കാരിന്റെ കാലാവധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+