Get Updates
Get notified of breaking news, exclusive insights, and must-see stories!

കോമണ്‍ മിനിമം പ്രോഗ്രാം സി പി എം വഴിയ്ക്ക്

ദില്ലി: വ്യവസായ, വാണിജ്യരംഗങ്ങള്‍ കാത്തിരുന്ന കോമണ്‍ മിനിമം പ്രേഗ്രാം ഐക്യ പുരോഗമന സഖ്യം പുറത്തിറക്കി. കമ്മ്യൂണിസ്റ് ചിന്തകള്‍ക്ക് നിരക്കുന്ന തരത്തിലുള്ള പദ്ധതി രേഖയാണ് കോണ്‍ഗ്രസ് മുന്നണി തയ്യാറാക്കിയിരിയ്ക്കുന്നത്. സഖ്യത്തിന്റെ അദ്ധ്യക്ഷ സോണിയ ഗാന്ധിയാണ് പദ്ധതി രേഖ പുറത്തിറക്കിയത്. എല്ലാ അര്‍ത്ഥത്തിലും ഈ രേഖയായിരിയ്ക്കും പുതിയ സര്‍ക്കാര്‍ പിന്‍തുടരുകയെന്ന് സോണിയ വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പിന് മുമ്പും അതിന് ശേഷവും സൗഹൃദം സ്ഥാപിച്ച എല്ലാ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ചെയ്താണ് ഈ രേഖ തയ്യാറാക്കിയത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിഹ്, ഇടതു പാര്‍ട്ടികളിലെ പ്രധാന അംഗങ്ങള്‍ എന്നിവരും പദ്ധതി രേഖ പുറത്തിറക്കിയ യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ പദ്ധതി രേഖ പാലിയ്ക്കുന്നെന്ന് ഉറപ്പ് വരുത്താനായി എല്ലാ മാസവും സഖ്യത്തിലെ അംഗ പാര്‍ട്ടികള്‍ യോഗം ചേരും. സോണിയ പറഞ്ഞു.

അടുത്ത പത്ത് വര്‍ഷം രാജ്യത്തിന് 7-8 ശതമാനം ജി ഡി പി വികസനം നേടുകയാണ് ഒരു പ്രധാന ലക്ഷ്യം.

കൃഷിക്കാര്‍, തൊഴിലാളികള്‍ തുടങ്ങിയ എല്ലാ താഴേക്കിടയിലുള്ളവരുടെ ക്ഷേമവും സര്‍ക്കാര്‍ കണക്കിലെടുക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിഹ് പറഞ്ഞു. സ്ത്രീകളടെ വിസനവും സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിരിയ്ക്കും.

പ്രധാന നിര്‍ദ്ദേശങ്ങള്‍

  • പോട്ട റദ്ദാക്കും.
  • ലാഭത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്കില്ല.
  • പരിഷ്കാരങ്ങള്‍ക്ക് ജനക്ഷേമ സ്വഭാവമുണ്ടാവും.
  • തൊഴില്‍ രംഗത്ത് ഹയര്‍ ആന്റ് ഫയര്‍ രീതി അനുവദിയ്ക്കില്ല.
  • അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടുന്നതിനും ഉയര്‍ന്ന സാങ്കേതിക മേഖലകളിലും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിയ്ക്കും.
  • ന്യൂനപക്ഷ സ്ഥാപനങ്ങളെക്കുറിച്ച് പുനപരിശോധന നടത്താനായി ഒരു കമ്മിഷനെ നിയമിയ്ക്കാന്‍ ഐക്യ പുരേഗമന സഖ്യം ഉദ്ദേശിയ്ക്കുന്നു.
  • 2003 ലെ വൈദ്യുതി ബില്‍ പുനപരിശോധിയ്ക്കും.
  • പഞ്ചായത്ത് രാജ് സംവിധാനം ശക്തമാക്കും.
  • വനിതാ സംവരണം ഏര്‍പ്പെടുത്തും.
  • ഇന്ത്യാ പാക് ബന്ധം ശക്തമാക്കും.
  • വിദ്യാഭ്യാസത്തിന് ചെലവാക്കാനായി കേന്ദ്ര നികുതിയില്‍ പ്രത്യേക തീരുവ ഏര്‍പ്പെടുത്തും.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+