കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതു മിനിമം പരിപാടിയില്‍ ഇടതുപാര്‍ട്ടികള്‍ ഒപ്പുവെക്കില്ല; പിന്തുണയ്ക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: ഐക്യപുരോഗമന സഖ്യ സര്‍ക്കാറിന്റെ പൊതുമിനിമം പരിപാടിയില്‍ ഒപ്പുവെക്കേണ്ടതില്ലെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. എന്നാല്‍ പരിപാടിയില്‍ യോജിക്കാവുന്ന നിര്‍ദേശങ്ങളെ പിന്തുണയ്ക്കും.

ഇടതു പാര്‍ട്ടികള്‍ മുന്നണിയിലോ സര്‍ക്കാറിലോ അംഗമല്ലെന്നതിനാലാണ് ഈ തീരുമാനമെന്ന് സി പി എം പോളിറ്റ് ബ്യൂറൊ അംഗം പ്രകാശ് കാരാട്ട് വ്യക്തമാക്കി. ദില്ലില്‍ സി.പി.എം. ആസ്ഥാനമായ എ.കെ.ജി. ഭവനില്‍ ചേര്‍ന്ന ഇടതുപാര്‍ട്ടികളുടെ യോഗമാണ് പൊതുമിനിമം പരിപാടിയില്‍ പങ്കാളികളാകേണ്ടതില്ലെന്ന് തീരുമാനിച്ചത്.

ഐക്യപുരോഗമന സഖ്യ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിനായാണ് പൊതു മിനിമം പരിപാടി തയ്യാറാക്കുന്നത്.

എന്നാല്‍, അടിസ്ഥാനപരമായി വൈരുധ്യങ്ങളുള്ള രണ്ട് മുന്നണികള്‍ തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരാനിടയുള്ള പ്രശ്നങ്ങളെ മുന്‍കൂട്ടി കണ്ടാണ് ഇടതുപക്ഷം ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. വിയോജിപ്പുള്ള വിഷയങ്ങളില്‍ പ്രത്യക്ഷമായി എതിര്‍പ്പുയര്‍ത്തിക്കൊണ്ടുതന്നെ സര്‍ക്കാറിനുള്ള പിന്തുണ തുടരു മെന്ന നേതാക്കളുടെ വിശദീകരണം നല്‍കുന്ന സൂചന ഇതാണ്. ഇപ്പോള്‍ ഈ രേഖയില്‍ ഒപ്പിട്ടാല്‍ പിന്നീട് ഇടതുകക്ഷികള്‍ക്ക് കോണ്‍ഗ്രസ് സ്വീകരിയ്ക്കുന്ന പല നീക്കങ്ങള്‍ക്കും എതിരെ ശബ്ദിയ്ക്കാന്‍ കഴിയാതെ വരും. ഇത് ഒഴിവാക്കാനുള്ള ഇടതുകക്ഷികളുടെ രാഷ്ട്രീയ തന്ത്രം കൂടിയാണ് പുതിയ തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X