കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമിനിമം പരിപാടി: വ്യാഴാഴ്ച പ്രഖ്യാപനം

  • By Staff
Google Oneindia Malayalam News

ദില്ലി: ഐക്യപുരോഗമന സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയ്ക്ക് അന്തിമരൂപമായി. മെയ് 26 ബുധനാഴ്ച ചേര്‍ന്ന യുപിഎയുടെയും ഇടതുപാര്‍ട്ടികളുടെയും യോഗം പൊതുമിനിമം പരിപാടി അംഗീകരിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലിന് പൊതുമിനിമം പരിപാടി പുറത്തിറക്കും.

പൊതു മിനിമം പരിപാടി അംഗീകരിക്കുമെങ്കിലും ഒപ്പുവയ്ക്കില്ലെന്ന് ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കി. പൊതുമിനിമം പരിപാടിയില്‍ ആറ് ഭേദഗതികള്‍ ഇടതുപാര്‍ട്ടികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോകവ്യാപാരകരാര്‍, പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം തുടങ്ങിയ വിഷയങ്ങളില്‍ സിപിഎമ്മിന് വിയോജിപ്പുള്ള ചില കാര്യങ്ങള്‍ മിനിമം പരിപാടിയിലുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

അടിസ്ഥാന മേഖലകളില്‍ വിദേശ നിക്ഷേപങ്ങള്‍ ഒഴിവാക്കാനും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനിര്‍ത്താനും പൊതുമിനിമം പരിപാടിയില്‍ നിര്‍ദേശമുണ്ട്.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വസതിയില്‍ ചേര്‍ന്ന നാല് മണിക്കൂര്‍ നീണ്ട യോഗത്തിലാണ് പൊതുമിനിമം പരിപാടി സംബന്ധിച്ച് ധാരണയായത്. മന്‍മോഹന്‍സിംഗിന് പുറമെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, സിപിഎം അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത്, സിപിഐ അഖിലേന്ത്യാ സെക്രട്ടറി എ. ബി. ബര്‍ദാന്‍ തുടങ്ങിയ വിവിധ സഖ്യകക്ഷി നേതാക്കള്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X