1.05 കോടിയുടെ വ്യാജമുദ്രപ്പത്രം പിടിച്ചു
ബാംഗ്ലൂര്‍: സിബിഐ രണ്ട് പ്രസ്സുകളിലായി നടത്തിയ റെയ്ഡില്‍ സിബിഐ 1.05 കോടി രൂപയുടെ വ്യാജമുദ്രപ്പത്രങ്ങള്‍ പിടിച്ചു.
വ്യാജമുദ്രപ്പത്രകുംഭകോണത്തിന്റെ പ്രധാനപ്രതിയായ അബ്ദുള്‍ കരിം തേല്‍ഗിയില്‍ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് പ്രസ്സുകളില്‍ റെയ്ഡ് നടത്തിയതെന്ന് സിബിഐ സൂപ്രണ്ട് ബിജു ജോര്‍ജ്ജ് പറഞ്ഞു. ബാംഗ്ലൂരിലെയും ബെല്ലാരിയിലെയും പ്രസ്സുകളിലായിരുന്നു സിബിഐ പരിശോധന നടത്തിയത്.
നാല് പേരെ സിബിഐ അറസ്റു ചെയ്തിട്ടുണ്ട്. ഇവരെ രണ്ടാഴ്ചത്തേയ്ക്ക് സിബിഐ കസ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. 100 രൂപ, 200 രൂപ, 5,000 രൂപ എന്നിങ്ങനെയുള്ള വ്യാജമുദ്രപ്പത്രങ്ങളാണ് പിടിച്ചിട്ടുള്ളത്. യഥാര്‍ത്ഥ മുദ്രപ്പത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയുടെ ഗുണനിലവാരം നന്നേ കുറവാണെന്നും ബിജു ജോര്‍ജ്ജ് പറഞ്ഞു.












Click it and Unblock the Notifications