പ്രധാനമന്ത്രി കലാമിനെ കണ്ടു
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മെയ് 27 വ്യാഴാഴ്ച രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിനെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു.
തിങ്കളാഴ്ചയും പ്രധാനമന്ത്രി രാഷ്ട്രപതിയെ സന്ദര്‍ശിച്ചിരുന്നു. ജൂണ്‍ ഏഴിന് 11 മണിക്ക് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതിന് ക്ഷണിക്കാനായാണ് തിങ്കളാഴ്ച സിംഗ് കലാമിനെ കണ്ടത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മന്‍മോഹന്‍സിംഗിന്റെ ആദ്യസന്ദര്‍ശനമായിരുന്നു അത്. ദേശീയവും അന്തര്‍ദേശീയവുമായ പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും അന്ന് ഇരുവരും ചര്‍ച്ച നടത്തിയിരുന്നു.
14-ാം ലോക്സഭയുടെ ആദ്യസമ്മേളനം ജൂണ്‍ രണ്ടിനാണ് തുടങ്ങുന്നത്. സമ്മേളനം ഒമ്പത് ദിവസം നീണ്ടുനില്‍ക്കും. ജൂണ്‍ നാലിന് തുടങ്ങുന്ന രാജ്യസഭയുടെ സമ്മേളനം ഒരാഴ്ച നീണ്ടുനില്‍ക്കും.
രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിന്മേലുള്ള ഇരുസഭകളിലെയും ചര്‍ച്ച ജൂണ്‍ 8,9,10 തീയതികളില്‍ നടക്കും.












Click it and Unblock the Notifications