Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്ഐക്കാരും പൊലീസും ഏറ്റുമുട്ടി

തിരുവനന്തപുരം: എഡിബി ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. എഡിബി ഉദ്യോസസ്ഥരുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്ന ഐഎംജി ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിയ്ക്കുകയായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഇവരെ തടയാനുള്ള പൊലീസിന്റെ നീക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.

എഡിബി കേരളം വിടുക എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് തടയാന്‍ ശ്രമിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസിനെ തള്ളിനീക്കി മുന്നോട്ടുപോവാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജുണ്ടായി. പൊലീസുകാര്‍ക്ക് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി.

ഏറ്റുമുട്ടലില്‍ ഏതാനും പൊലീസുകാര്‍ക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റ് പ്രദീപ്കുമാറിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഐഎംജി ഓഫീസിന് മുന്നില്‍ ധര്‍ണ ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+