Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണ നവീകരണ പരിപാടി: എ.ഡി.ബി. വിലയിരുത്തല്‍ തുടങ്ങി

തിരുവനന്തപുരം: കേരളത്തിന് വീണ്ടും വായ്പ അനുവദിയ്ക്കുന്നത് പഠിയ്ക്കാനായി ഏഷ്യന്‍ വികസന ബാങ്ക് അധികൃതര്‍ മേയ് 26 ബുധനാഴ്ച കേരളത്തിലെത്തി. ഇതിനകം സര്‍ക്കാര്‍ കേരളത്തില്‍ ഏര്‍പ്പെടുത്തിയ ഭരണ നവീകരണ പരിപാടി വിലയിരുത്തുകയാണ് ബാങ്ക് അധികൃതര്‍.

വായ്പയുടെ രണ്ടാംഗഡുവായ 600 കോടി രൂപയാണ് ഇനി നല്‍കേണ്ടത്. അതിന് ഇനിയും രണ്ടുമാസം കൂടി കഴിയും. 2003 ഒക്ടോബറിലാണ് ആദ്യഗഡു ലഭിച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വവും ഭരണ പ്രതിസന്ധിയും മൂലം പദ്ധതികള്‍ വൈകിയതിനാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ രണ്ടാം ഗഡു ലഭിച്ചിരുന്നില്ല.

എ.ഡി.ബി.യുടെ പ്രിന്‍സിപ്പല്‍ ഫിനാന്‍ഷ്യല്‍ എക്കണോമിസ്റ് ബ്രൂണോ കരാസ്കോ, പ്രിന്‍സിപ്പല്‍ ഗവേണന്‍സ് സ്പെഷ്യലിസ്റ് ആഷാന്യൂസം എന്നിവരാണ് ചര്‍ച്ചയ്ക്ക് എത്തിയത്.

എം.ജി.പി. സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ആസൂത്രണ സെക്രട്ടറി എസ്.എം. വിജയാനന്ദ്, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതലയുള്ള വി.എസ്. സെന്തില്‍ എന്നിവരുമായാണ് സംഘം ചര്‍ച്ച നടത്തിയത്. ജൂണ്‍ ഒന്നു വരെ ഇവര്‍ സംസ്ഥാനത്ത് ഉണ്ടാവും. ഈ ചര്‍ച്ചകള്‍ക്കുശേഷമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും രണ്ടാംഗഡു അനുവദിക്കുന്നത്. രണ്ടാം ഗഡുവായതിനാല്‍ കേന്ദ്രത്തിലെ മാറിയ സര്‍ക്കാര്‍ പുതുതായി അനുമതി നല്കേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

രണ്ടാംഗഡുവും സ്വീകരിച്ചശേഷം രണ്ടാം ഉപപദ്ധതിയില്‍ പുതിയ വായ്പ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+