Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിന്‍ ഗോള്‍ഫ് ക്ലബ് വികസിപ്പിക്കുന്നു

കൊച്ചി: 86 വര്‍ഷം പഴക്കമുള്ള കൊച്ചിന്‍ ഗോള്‍ഫ് ക്ലബ് പൂര്‍ണമായും നവീകരിക്കുന്നതിന് വിനോദസഞ്ചാര വകുപ്പ് 24.75 ലക്ഷം രൂപ അനുവദിച്ചു.

വിനോദസഞ്ചാര ഡയറക്ടര്‍ അഖിലേഷ് കുമാര്‍ ശര്‍മയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിനോദസഞ്ചാര ജോയിന്റ് ഡയറക്ടര്‍, കെടിഡിസി പ്രൊജക്ട് എഞ്ചിനീയര്‍, കൊച്ചിന്‍ ഗോള്‍ഫ് ക്ലബ് പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

സംസ്ഥാനത്തിന്റെ വിനോദസഞ്ചാര തലസ്ഥാനമായി വളര്‍ന്നുവരുന്ന കൊച്ചിയിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കൂടിവരുന്നത് കണക്കിലെടുത്താണ് ബോള്‍ഗാട്ടി പാലസിലെ ഗോള്‍ഫ് കോഴ്സ് നവീകരിക്കാന്‍ തീരുമാനിച്ചത്. ഒപ്പം നഗരത്തിലും ഗോള്‍ഫിനോടുള്ള പ്രേമം കൂടിവരികയാണ്.

വിദേശ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട കായിക ഇനമാണ് ഗോള്‍ഫ്. പ്രത്യേകിച്ചും സമ്പന്നരായ വിദേശടൂറിസ്റുകളുടെ ഹരമാണ് ഗോള്‍ഫ്. കൊച്ചിയില്‍ എത്തുന്ന വിദേശവിനോദസഞ്ചാരികളില്‍ കൂടുതല്‍ പേരും സമ്പന്നരാണ്.

വിദേശികള്‍ക്കിടയില്‍ പ്രചാരമുള്ള കായികവിനോദമാണെങ്കിലും, കേരളത്തില്‍ മികച്ച ഗോള്‍ഫ് കോഴ്സുകളില്ല. ഈ സാഹചര്യത്തിലാണ് വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കൊച്ചിന്‍ ഗോള്‍ഫ് ക്ലബ് വികസിപ്പിക്കാന്‍ തീരുമാനിച്ചത്- ഒരു വിനോദസഞ്ചാര വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

1922ലാണ് കൊച്ചിന്‍ ഗോള്‍ഫ് ക്ലബ് തുടങ്ങിയത്. സാമ്പത്തികപ്രശ്നങ്ങള്‍ മൂലം ഗോള്‍ഫ് ക്ലബ് വികസിപ്പിക്കുന്നത് മാറ്റിവച്ചിരിക്കുകയായിരുന്നുവെന്നും സര്‍ക്കാരിന്റെ തീരുമാനം ക്ലബിന് അനുഗ്രഹമാണെന്നും കൊച്ചിന്‍ ഗോള്‍ഫ് ക്ലബ് സെക്രട്ടറി തോമസ് ചാക്കോ പറഞ്ഞു.

കാലവര്‍ഷത്തിന് മുമ്പ് ക്ലബ് വികസിപ്പിക്കുന്ന ജോലി തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലവര്‍ഷം നേരത്തെയെത്തിയത് മൂലം ക്ലബിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മാറ്റിവച്ചിരിക്കുകയാണ്. അന്താരാഷ്ട്രനിലവാരത്തിലുള്ള പുല്‍പ്പുതപ്പാണ് ഇവിടെ ഒരുക്കുക. കളിയ്ക്കുന്നതിന് വേണ്ട മികച്ച ഉപകരണങ്ങളും പുല്ലുവെട്ടുന്നതിനും മറ്റുമുള്ള ഉപകരണങ്ങളും വാങ്ങും.

കൊച്ചിയില്‍ ഗോള്‍ഫിനോടുള്ള കമ്പം കൂടിവരികയാണ്. ഇപ്പോള്‍ തന്നെ ഗോള്‍ഫ് ക്ലബില്‍ 250 അംഗങ്ങളുണ്ട്. ഇവിടെ ഫീസും കുറവാണ്.

ബോള്‍ഗാട്ടി പാലസിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഗോള്‍ഫ് കോഴ്സ് സൗജന്യമായി ഉപയോഗിക്കാം. കെടിഡിസി ക്ലബിന് വേണ്ട കായിക ഉപകരണങ്ങള്‍ വാങ്ങും. മറ്റ് ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്ക് ഗോള്‍ഫ് കളിക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+