പൊലീസ് നയത്തില്‍ മാറ്റമില്ല: ഡിജിപി
കോഴിക്കോട്: പൊലീസ് നയത്തില്‍ മാറ്റം വരുത്തില്ലെന്ന് ഡിജിപി ഹോര്‍മിസ് തരകന്‍ വ്യക്തമാക്കി.
നീതി നടപ്പിലാക്കുകയാണ് പൊലീസിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. മെയ് 27 വ്യാഴാഴ്ച കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും രാഷ്ട്രീയ സംഘടനകളുടെയും സമൂഹത്തിലെ പ്രമുഖരുടെയും സഹകരണത്തോടെ കമ്യൂണിറ്റി പൊലീസ് സമ്പ്രദായം നടപ്പിലാക്കും. ഇതിനായി എല്ലാ ജില്ലാമേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊലീസില്‍ നിന്നും പിരിച്ചുവിട്ട വനിതാ കോണ്‍സ്റബിള്‍ വിനയയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാറാട് നിന്നും പൊലീസുകാരെ ഘട്ടം ഘട്ടമായി പിന്‍വലിച്ചുവരികയാണ്.
കേരളത്തിലെ പൊലീസിലെ ആധുനികവത്കരണത്തിന് ചില പൊലീസുദ്യോഗസ്ഥര്‍ തന്നെയാണ് എതിരുനില്‍ക്കുന്നതെന്ന് ഡിജിപി പറഞ്ഞു.












Click it and Unblock the Notifications