Get Updates
Get notified of breaking news, exclusive insights, and must-see stories!

തേയിലത്തോട്ടങ്ങള്‍ തുറക്കാന്‍ നടപടി

തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ തുറക്കുന്നതിന് വേണ്ടി പ്രത്യേക സമിതി നല്കിയ ശിപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.

ഇതനുസരിച്ച് ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിയ്ക്കാന്‍ തയ്യാറുള്ള പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ക്ക് മിനിമം ഡിമാന്റ് ചാര്‍ജ് നല്കാന്‍ വൈദ്യുതി ബോര്‍ഡിനോട് മന്ത്രിസഭായോഗം ശിപാര്‍ശ ചെയ്തു. തേയിലത്തോട്ടങ്ങളുടെ വൈദ്യുതി കുടിശിക തവണ വ്യവസ്ഥയായി അടക്കാനുള്ള സംവിധാനമൊരുക്കാനും ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചായിരിക്കും ഇവ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തേയില, കാപ്പി തോട്ടങ്ങള്‍ക്ക് 2003 മുതല്‍ 2005 വരെ കാര്‍ഷികാദായ നികുതിയും തോട്ടം നികുതിയും ഒഴിവാക്കാന്‍ തീരുമാനിച്ചു. തൊഴിലാളികള്‍ക്ക് ഭക്ഷണം ദിവസക്കൂലിയുടെ ഭാഗമായി നല്കാന്‍ വേണ്ട പദ്ധതി ആവിഷ്കരിയ്ക്കാന്‍ തൊഴില്‍, ഗ്രാമവികസനവകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ജിആര്‍വൈ വേതനഘടനയില്‍ ഉള്‍പ്പെടുത്തിയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. കൂടുതല്‍ സഹായത്തിന് കേന്ദ്രസര്‍ക്കാരിനെ സമീപിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+