ശബരിമല വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എന്‍. ബാബു ഉദ്ഘാടനം ചെയ്തു.
ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാന ഓഫീസില്‍ വച്ചാണ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. എന്നാണ് വെബ്സൈറ്റിന്റെ വിലാസം.
ശബരിമലയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും വെബ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എന്‍. ബാബു പറഞ്ഞു. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്ക് ഈ വെബ്സൈറ്റ് ഏറെ പ്രയോജനപ്രദമാവും.
ദേവസ്വം കമ്മിഷണര്‍ എസ്. അയ്യപ്പന്‍നായര്‍, ബോര്‍ഡ് സെക്രട്ടറി, എസ്. ഉഷാകുമാരി, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്‍. കൃഷ്ണന്‍നായര്‍, പിആര്‍ഒ മോഹനന്‍, സാംസ്കാരിക ഡയറക്ടര്‍ തുളസീധരന്‍തമ്പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications