സദര്‍-യുഎസ് വെടിനിര്‍ത്തലിന് ധാരണ
വാഷിംഗ്ടണ്‍: ഷിയാ മുസ്ലിങ്ങളുടെ നേതാവും തീവ്രവാദിയുമായ മുഖ്താദ അല്‍സദറും യുഎസ്സേനയും വെടിനിര്‍ത്തലിന് ധാരണയായി. യുഎസ് ഉദ്യോഗസ്ഥര്‍ മെയ് 27 വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
മൂന്ന് നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരിക. ഷിയാ മുസ്ലിങ്ങളുടെ വിശുദ്ധനഗരങ്ങളായ നജഫ്, കുഫ, കര്‍ബല എന്നീ നഗരങ്ങളിലാണ് വെടി നിര്‍ത്തുക. ഇത് വലിയ നേട്ടമാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ധാരണപ്രകാരം അല്‍ സദറിന്റെ പോരാളികള്‍ യുഎസ് പട്ടാളത്തിന് നേരെയുള്ളആക്രമണം അവസാനിപ്പിക്കും. യുഎസ് സൈന്യത്തിന്റെ പിടിയിലായ അല്‍ സദറിന്റെ തീവ്രവാദി സംഘമായ മെഹ്ദി സേനയിലെ അംഗങ്ങളെ മോചിപ്പിയ്ക്കും.












Click it and Unblock the Notifications