വാനിലയുടെ വില ഇടിയുന്നു
തൊടുപുഴ: കേരളത്തിലെ കര്‍ഷകര്‍ വന്‍തോതില്‍ ലാഭമുണ്ടാക്കിയിരുന്ന വാനില കൃഷി പ്രതിസന്ധി നേരിടുന്നു. അന്താരാഷ്ട്ര തലത്തില്‍ വാനിലയുടെ വില ഇടിയുകയാണ്. ഇതില്‍ ആശങ്കാകലരാണ് കേരളത്തിലെ കര്‍ ഷകര്‍.
കഴിഞ്ഞ ആഴ്ച വാനിലയുടെ വില 800 രൂപയോളമാണ് അന്താരാഷ്ട്ര കമ്പോളത്തില്‍ കുറഞ്ഞത്. 3000 രൂപയിലേറെ ആയിരുന്ന ഒരു കിലോ വാനില കുരുവിന്റെ വില 2200 എന്ന നിലയിലേയ്ക്ക് താഴ്ന്നു.
എന്നാല്‍ ഈ വിലഇറക്കം കൃതിമമാണെന്നാണ് വിപണി വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. മെഡഗാസ്കറാണ് പ്രധാന വാനില ഉല്പാദകര്‍. അവിടെ ഉണ്ടായ ചുഴലിക്കാറ്റില്‍ കൃഷി നശിച്ചിരുന്നു. നശിച്ച വള്ളികളിലെ പാകമാകാത്ത വാനിലയാണ് ഇപ്പോള്‍ അന്താരാഷ്ട്ര കമ്പോളത്തില്‍ കിട്ടുന്നത്. അതുകൊണ്ടാണ് വില താഴ്നതെന്നാണ് അന്താരാഷ്ട്ര സംഭരണക്കാര്‍ പറയുന്നത്. എന്നാല്‍ ഈ സീസണില്‍ വാനിലയുടെ ലഭ്യത കുറയാന്‍ സാദ്ധ്യതയുണ്ടെന്നാണ് കര്‍ഷകരും സംഭരണക്കാരും കരുതുന്നത്. ഇത് മുന്നില്‍ കണ്ട് പല അന്താരാഷ്ട്ര വിപണിയിലും വിലയിടിയ്ക്കാനുള്ള തന്ത്രങ്ങള്‍ യു. എസ്. സംഭരണക്കാര്‍ നടത്തുന്നതായാണ് കര്‍ഷകരുടെ ആരോപണം.
ഇതേസമയം, വാനില വിപണിയില്‍ ഇപ്പോള്‍ കച്ചവടം നടക്കുന്നില്ലൊണ് അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്നത്. മഡഗാസ്കറില്‍ ജൂണ്‍ മധ്യത്തോടെ മാത്രമേ പ്രധാന വിളവെടുപ്പു തുടങ്ങുകയുള്ളൂ. ഉഗാണ്ടയിലെ രണ്ടാം വിളവെടുപ്പ് ജൂലൈയിലാണ്. ഇതിന് സ്റാന്‍ഡാര്‍ഡ് വാനിലയുടെ വില പ്രതീക്ഷിക്കുന്നുമില്ല. ഒപ്പം വാനിലയുടെ അമേരിക്കയിലെ മൊത്തക്കച്ചവടക്കാരായ നീല്‍സ മോഡി എ കമ്പനി നേരത്തേ മഡഗാസ്കറുമായി ഉറപ്പിച്ച കരാര്‍പ്രകാരമുള്ള വാനില കിട്ടില്ല എന്ന ആശങ്കകൊണ്ട് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയിടിക്കാനുള്ള ചില ശ്രമങ്ങള്‍ ആരംഭിച്ചതായാണ് വപണി ശ്രദ്ധിയ്ക്കുന്നവര്‍ പറയുന്നത്.
പല കമ്പനികളും വില താഴ്താന്‍ മെഡഗാസ്കറിലും ഉഗാണ്ടയിലും ശ്രമം നടത്തുന്നത് ഇക്കുറി ലഭ്യത കുറയുമെന്ന് കരുതിയാണ്. ലഭ്യത കുറയുമ്പോള്‍ വില കയറാന്‍ ഉള്ള സാദ്ധ്യത ഇപ്പോഴേ തന്നെ നിയന്ത്രിയ്ക്കാനാണ് ഇവര്‍ ശ്രമിയ്ക്കുന്നത്. എന്നാല്‍ 2006 ഓടെ വാനില വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ അവസാനിക്കുമൊണു വിദഗ്ധരുടെ കണക്കുകൂട്ടല്‍.
കര്‍ഷകര്‍ ആശങ്കയില്‍
കൊച്ചി: വിലയിടിവിനെക്കുറിച്ചു കിംവദന്തികള്‍ പരത്തി വാനില കര്‍ഷകര്‍ക്കിടയില്‍ ഭയാശങ്ക സൃഷ്ടിക്കാനുള്ള ചില സ്വകാര്യ കമ്പനികളുടെ നീക്കം ചെറുക്കണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന വാനില കര്‍ഷകരുടെ വിവിധ സംഘടനകള്‍ സ്പൈസസ് ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെട്ടു.
കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള 36 കര്‍ഷക സംഘടനകളാണ് കഴിഞ്ഞദിവസം കൊച്ചിയില്‍ യോഗം ചേര്‍ന്നത്. അന്താരാഷ്ട്ര വിപണിയില്‍ വാനിലയുടെ വിലയില്‍ വരുന്ന വ്യതിയാനങ്ങള്‍ അപ്പപ്പോള്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കാന്‍ വേണ്ട സംവിധാനമുണ്ടാക്കാന്‍ യോഗം തീരുമാനിച്ചു. യൂറോപ്യന്‍ സാമ്പത്തികസമൂഹത്തിന്റെ സഹായത്തോടെ വാനില ബീന്‍സ് സംസ്കരിച്ചു നേരിട്ട് അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റിയയ്ക്കാനും ഇതിനായി മൂന്നു സംസ്ഥാനങ്ങളിലും സംസ്കരശാലകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കര്‍ഷകര്‍ വിപണിയില്‍ നേരിട്ട് ഇടപെട്ട്, ഇടനിലക്കാരുടെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടണമെന്ന് യോഗം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications