Get Updates
Get notified of breaking news, exclusive insights, and must-see stories!

ധരംസിഹ് കര്‍ണാടക മുഖ്യമന്ത്രി

ബാംഗ്ലൂര്‍: രണ്ടാഴ്ച നീണ്ട് നിന്ന കര്‍ണാടക സര്‍ക്കാര്‍ രൂപീകരണ അനിശ്ചിതത്വം അവസാനിച്ചു. മേയ് 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് ധരം സിഹ് (ജനതാദള്‍ സെക്യുലര്‍) മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു.

ഉപ മുഖ്യമന്ത്രിയായി ജനതാദള്‍ എസിന്റെ മറ്റൊരു നേതാവ് സിദ്ദരാമയ്യയും അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ടി.എന്‍. ചതുര്‍വേദി ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

കര്‍ണ്ണാടകത്തില്‍ പുതിയ സര്‍ക്കാര്‍ ഇന്ന്
മെയ് 28, 2004

ബാംഗ്ലൂര്‍: കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ്-ജനതാദള്‍(എസ്) സഖ്യ സര്‍ക്കാര്‍ മെയ് 28 വെള്ളിയാഴ്ച അധികാരമേല്ക്കും. ഉച്ചതിരിഞ്ഞായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. കര്‍ണ്ണാടകത്തില്‍ ഇതാദ്യമായാണ് ഒരു സഖ്യസര്‍ക്കാര്‍ നിലവില്‍ വരുന്നത്. രണ്ടാഴ്ചത്തെ രാഷ്ട്രീയ അനിശ്ചിതത്വം ഇതോടെ തീരുകയാണ്.

കോണ്‍ഗ്രസിന്റെ എന്‍. ധരംസിങ്ങായിരിക്കും മുഖ്യമന്ത്രി. ജനതാദളി(എസ്)ന്റെ സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയായിരിക്കും. മഹാരാഷ്ട്രമോഡല്‍ സഖ്യകക്ഷിയില്‍ മന്ത്രിസ്ഥാനങ്ങള്‍ തുല്ല്യമായി പങ്കുവയ്ക്കും. സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍ പദവികള്‍ ആര്‍ക്കെന്ന് പിന്നീട് തീരുമാനിയ്ക്കും.

എട്ടുതവണ നിയമസഭാംഗവും നാലു തവണ മന്ത്രിയുമായിരുന്ന പരിചയസമ്പത്തോടെയാണ് പിന്നാക്കസമുദായക്കാരനായ ധരംസിംങ്ങ് മുഖ്യമന്ത്രിയാകുന്നത്. കെപിസിസി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ അധ്യാപകനും കര്‍ഷകനേതാവുമായ സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിപദത്തില്‍ ഇത് രണ്ടാം തവണയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+