Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയെ രക്ഷിയ്ക്കാന്‍ വിശ്വസ്തര്‍

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം കാരണം മുഖ്യമന്ത്രി എ.കെ. ആന്റണിയെ മാറ്റുമോയെന്ന സംശയം കോണ്‍ഗ്രസ് വൃത്തങ്ങളിലും സജീവമാണ്. ഈ ആവശ്യം മിയ്ക്ക കോണ്‍ഗ്രസ് വിഭാഗങ്ങളും ഉന്നയിച്ചിട്ടുമുണ്ട്.

ഈ അവസരത്തില്‍ കടുത്ത ആന്റണി ഭക്തര്‍ അദ്ദേഹത്തിന്റെ രക്ഷയ്ക്ക് എത്തിയിരിയ്ക്കുകയാണ്. ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് സോണിയയോട് അഭ്യര്‍ത്ഥിയ്കുന്നതിനോടൊപ്പം കേരളത്തില്‍ തുടര്‍ച്ചയായി പ്രസ്താവന ഇറക്കുക യാണ് ഇവരുടെ പരിപാടി.

ആന്റണിയെ മാറ്റിയേ അടങ്ങൂ എന്ന് ഹൈകമാണ്ട് തീരുമാനിയ്ക്കുകയാണെങ്കില്‍ സ്പീക്കര്‍ വക്കംപുരുഷോത്തമനെ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവരാനാണ് ആന്റണിയുടെ വിശ്വസ്തരുടെ ശ്രമം. എന്നാല്‍ മറ്റൊന്നും ഫലിക്കുന്നില്ലെന്നു വന്നാല്‍ മാത്രമേ ഈ പരീക്ഷണത്തിന് മുതിരുകയുള്ളു എന്നാണ് ആന്റണി വിശ്വസ്തരുടെ നിലപാട്.

ഇതില്‍ ഏറെ രസകരമായ കാര്യം ഇപ്പോള്‍ ആന്റണി വിശ്വസ്തര്‍ക്ക് ഉമ്മന്‍ ചാണ്ടിയെ വേണെന്നതാണ്. എ ഗ്രൂപ്പിലെ വിള്ളലാണ് ഇതില്‍ ദൃശ്യമാവുന്നത്.

ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്ത്വത്തിലുള്ള ഒരു സംഘം ആന്റണിയെ മാറ്റരുതെന്ന് ഇതിനകം ആവശ്യപ്പെട്ട് കഴിഞ്ഞു. ആന്റണിയെ മാറ്റണം എന്ന് ആവശ്യപ്പെടുന്ന ഭൂരിഭാഗം പേരും ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടിയോട് ഇക്കാര്യം ചോദിച്ചാല്‍ അദ്ദേഹം പറയുന്നത് നേതൃത്ത്വമല്ല പകരം ശൈലി ആണ് മാറേണ്ടതെന്നാണ്. പുറത്ത് ഇതാണ് അദ്ദേഹം പറയുന്നതെങ്കിലും ആന്റണി മാറി മുഖ്യമന്ത്രി പദം കിട്ടിയാല്‍ കൊള്ളാമെന്ന് അദ്ദേഹത്തിന് ഉള്ളിലുണ്ട്. ഇതില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിലെ ചിലവിഭാഗങ്ങളോടെങ്കിലും ഈ ആവശ്യം ഉന്നയിയ്ക്കരുതെന്ന് അദ്ദേഹം പറയുമായിരുന്നു.

ഈയിടെ മാത്രം എ വിഭാഗത്തിലെത്തി കെ. വി തോമസാണ് ആന്റണിയുടെ രക്ഷയ്ക്ക് വേണ്ടി രംഗത്ത് എത്തിയിരിയ്ക്കുന്ന മറ്റൊരു നേതാവ്. ഇദ്ദേഹത്തിന് സോണിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വിശ്വസിച്ചിരിയ്ക്കുന്നത്. എന്നാല്‍ ആ ബന്ധം അത്രത്തോളം ഒന്നും ഇല്ലെന്ന് ദില്ലിയിലെ കോണ്‍ഗ്രസുകാര്‍ പറയുന്നു. എന്തായാലും ദില്ലിയിലെത്തി സോണിയയെകണ്ട് ആന്റണിയ്ക്ക് വേണ്ടി ശുപാര്‍ശ നടത്താന്‍ കെ. വി. തോമസ് തീരുമാനിച്ചുകഴിഞ്ഞു. ഇതിന് പിന്നില്‍ ആന്റണി തന്നെയാണെന്നാണ് കരുതുന്നത്. മേയ് 28 വെള്ളായാഴ്ച ഈ ദൗത്യവുമായി കെ.വി.തോമസ് ദില്ലിയിലേയ്ക്ക് പോയി. ആന്റണിയുടെ നേതൃത്വത്തില്‍ തന്നെ വ്യത്യസ്തമായ നയപരിപാടികളോടെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട് മുന്നോട്ട് പോവുക; ഒരുകൊല്ലത്തെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം നേതൃമാറ്റ വിഷയം ചര്‍ച്ചചെയ്യുക-ഇതാണ് കെ വി തോമസും മറ്റ് ആന്റണി വിശ്വസ്തരും മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം. ഹൈക്കമാന്‍ഡിന് ആന്റണിയോടുള്ള അതൃപ്തി ഇല്ലാതാക്കുകയാണ് മന്ത്രി കെ.വി. തോമസിന്റെ മുഖ്യ ദൗത്യം.

കെ. കരുണാകരന്‍, കെ. മുരളീധരന്‍, കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചന്‍ എന്നിവര്‍ ആന്റണിയ്ക്കനുകൂലമാണെങ്കിലും എല്ലാ ഗ്രൂപ്പുകളിലെയും മറ്റ് പ്രമുഖരുടെ നേതൃത്വത്തില്‍ നേതൃമാറ്റത്തിന് ശ്രമം തുടങ്ങിയത് ആന്റണിയുടെ നില പരുങ്ങലിലാക്കിയിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+