ബജറ്റ് എയര്‍ലൈന്‍സ് ഉടന്‍: ഹസ്സന്‍
ദില്ലി: കുറഞ്ഞ ചെലവില്‍ ഗള്‍ഫ് യാത്രക്കാര്‍ക്ക് പോയിവരാന്‍ പ്രത്യേക വിമാനം എയര്‍ ഇന്ത്യ ഒരു മാസത്തിനകം ഏര്‍പ്പെടുത്തുമെന്ന് പ്രവാസികാര്യമന്ത്രി എം.എം. ഹസ്സന്‍ അറിയിച്ചു.
ഇത് സംബന്ധിച്ച് കേന്ദ്രവ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ തനിയ്ക്ക് ഉറപ്പ് നല്കിയിട്ടുണ്ടെന്നും ഹസ്സന്‍ പറഞ്ഞു. 800 ദിര്‍ഹത്തിന് കേരളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് വിമാനസര്‍വീസ് നടത്താമെന്ന ഒരു നിര്‍ദേശം എയര്‍ അറേബ്യ മുന്നോട്ട് വച്ചിരുന്നു. ഈ പദ്ധതിയ്ക്ക് അനുമതി നല്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചപ്പോഴാണ് ബജറ്റ് എയര്‍ലൈന്‍സ് ഒരു മാസത്തിനകം ആരംഭിയ്ക്കാമെന്ന ഉറപ്പ് കേന്ദ്രമന്ത്രി നല്കിയത്.
സൗദി അറേബ്യയില്‍ അന്തരിയ്ക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രവിദേശകാര്യമന്ത്രി നട്വര്‍ സിംഗിനോട് ഹസ്സന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications