ഹൈക്കോടതി ഹര്‍ത്താല്‍ നിരോധിച്ചു
കൊച്ചി: നിര്‍ബന്ധിതമായി നടത്തുന്ന ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവായി. മെയ് 28 വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഹര്‍ത്താലിനെതിരായുള്ള ഒരു കൂട്ടം പൊതുതാല്പര്യഹര്‍ജികളിന്മേല്‍ തീര്‍പ്പുകല്പിയ്ക്കുകയായിരുന്നു ഹൈക്കോടതി. ഹര്‍ത്താല്‍ തടയാന്‍ വേണ്ടിവന്നാല്‍ അര്‍ധസൈനികവിഭാഗങ്ങളുടെ സഹായം സംസ്ഥാനസര്‍ക്കാരിന് തേടാമെന്നും ഉത്തരവില്‍ പറയുന്നു.
നിര്‍ബന്ധിതമായി ജനങ്ങളുടെ മേല്‍ അടിച്ചേല്പിയ്ക്കുന്ന ഹര്‍ത്താല്‍ മൗലികാവകാശങ്ങളുടെ മേലുള്ളകടന്നാക്രമണമാണെന്നും ഹൈക്കോടതി പറഞ്ഞു. ചീഫ് ജസ്റിസ് എന്‍.കെ. സോധി, ജസ്റിസുമാരായ ജെ.ബി. കോശി, എ.കെ. ബഷീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്.












Click it and Unblock the Notifications