Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്തുവിന്റെ ഭാഷയ്ക്ക് ഡിമാന്റ്

തൃശൂര്‍: ക്രിസ്തു സംസാരിച്ചിരുന്നതായി പറയപ്പെടുന്ന അര്‍മെയ്ക് ഭാഷയ്ക്ക് ഡിമാന്റ് കൂടുന്നു. മെല്‍ ഗിബ്സണ്‍ നിര്‍മ്മിച്ച ദി പാഷന്‍ ഓഫ് ദി ജീസസ് ക്രൈസ്റ് എന്ന സിനിമയുടെ വരവോടെയാണ് അര്‍മെയ്ക് ഭാഷയ്ക്കും ആവശ്യക്കാരേറുന്നത്. ഈ സിനിമയില്‍ ക്രിസ്തു സംസാരിക്കുന്നത് അര്‍മെയ്ക് ഭാഷയാണ്.

കേരളത്തില്‍ തൃശൂരിലെ ചാല്‍ദിയന്‍ സിറിയന്‍ പള്ളിയധികൃതര്‍ ഇപ്പോഴും അര്‍മെയ്ക് ഭാഷ പഠിപ്പിയ്ക്കുന്നുണ്ട്. ഇവിടുത്തെ മെത്രാപ്പൊലീത്ത മാര്‍ അപ്രേം അര്‍മെയ്ക് ഭാഷാവിദഗ്ധനാണ്. ഇപ്പോള്‍ അര്‍മെയ്ക് ഭാഷ പഠിയ്ക്കണമെന്നാവശ്യപ്പെട്ട് യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ധാരാളം അന്വേഷണങ്ങള്‍ വരുന്നതായി മാര്‍ അപ്രേം പറയുന്നു.

അര്‍മെയ്ക് ഭാഷ സ്വയം പഠിയ്ക്കാം എന്ന പേരില്‍ മാര്‍ അപ്രേം ഒരു പുസ്തകം എഴുതിയിട്ടുണ്ട്. 1981ല്‍ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. അന്ന് 500 പ്രതി മാത്രമാണ് പ്രസിദ്ധീകരിച്ചത്. 1993ല്‍ പുസ്തകത്തിന്റെ 2,000 പ്രതി കൂടി പ്രസിദ്ധീകരിച്ചു. എന്നാല്‍ പാഷന്‍ ഓഫ് ദി ക്രൈസ്റ് തിയറ്ററുകളിലെത്തിയതോടെ പുസ്തക വില്പന കൂടിയതായും മാര്‍ അപ്രേം പറയുന്നു.

എന്നാല്‍ സിനിമ വന്നതുകൊണ്ട് കേരളത്തില്‍ അര്‍മെയ്ക് ഭാഷയോട് താല്പര്യം കൂടിയിട്ടുണ്ടെന്ന കാര്യത്തില്‍ മുന്‍ ഉദ്യോഗസ്ഥമേധാവിയും ബൈബിള്‍ പഠന വിദഗ്ധനുമായ ഡോ. ഡി. ബാബു പോളിന് യോജിപ്പില്ല. കാരണം കേരളത്തിലെ ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ പൊതുപ്രാര്‍ത്ഥനകളില്‍ ഒതുങ്ങിനിന്ന ഭാഷയാണിത്.- ബാബുപോള്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+