ബിഎഡ്: രമ്യയ്ക്ക് ഒന്നാം റാങ്ക്
കണ്ണൂര്‍: കണ്ണൂര്‍ വാഴ്സിറ്റി ബിഎഡ് പരീക്ഷയില്‍ രമ്യ ആര്‍. രാജിന് ഒന്നാം റാങ്ക്. ആയിരത്തില്‍ 789 മാര്‍ക്കോടെയാണ് രമ്യ ഒന്നാം റാങ്ക് നേടിയത്. മടമ്പം പികെഎം കോളെജിലെ വിദ്യാര്‍ത്ഥിനിയാണ് രമ്യ.
മടമ്പം കോളെജിലെ തന്നെ ജൂബിലി പത്മനാഭനാണ് രണ്ടാം റാങ്ക്. ജൂബിലി 785 മാര്‍ക്ക് നേടി. ചൊവ വാഴ്സിറ്റി സെന്ററിലെ ടി.വി. രേഷ്മയ്ക്ക് മൂന്നാം റാങ്ക് ലഭിച്ചു. 775 മാര്‍ക്കുണ്ട്.
ആകെ 98.66ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 672 പേരില്‍ 663 പേരും വിജയിച്ചു. മാര്‍ക്ക് ലിസ്റുകള്‍ ജൂണ്‍ മൂന്ന് മുതല്‍ വിദ്യാര്‍ത്ഥി പഠിച്ച സ്ഥാപനങ്ങളില്‍ വിതരണം ചെയ്യും. ജൂണ്‍ 17 വരെ പുനര്‍മൂല്യനിര്‍ണ്ണയ(റീവാല്വേഷന്‍)ത്തിന് അപേക്ഷിയ്ക്കാം.












Click it and Unblock the Notifications