കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംബിബിഎസിന് ഫീസ് 1.13 ലക്ഷം

  • By Staff
Google Oneindia Malayalam News

കോട്ടയം: സ്വാശ്രയമെഡിക്കല്‍ കോളെജിലെ ഫീസ് മെയ് 28 വെള്ളിയാഴ്ച പ്രഖ്യാപിച്ചു. എംബിബിഎസിന് 1.13 ലക്ഷം രൂപയും ബിഡിഎസിന് 76,000 രൂപയുമാണ് വാര്‍ഷികഫീസായി നിശ്ചയിച്ചിരിക്കുന്നത്.

സ്വാശ്രയകോളെജുകളിലെ ഫീസ് സംബന്ധിച്ച് പഠിയ്ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റിസ് കെ.ടി. തോമസ് കമ്മിഷനാണ് ഫീസ് പ്രഖ്യാപിച്ചത്. മൂന്ന് കൊല്ലത്തേയ്ക്ക് ഇനി ഈ ഫീസ് നിരക്കായിരിക്കും പ്രാബല്യത്തില്‍ വരിക. തിരിച്ചുകൊടുക്കുന്ന നിക്ഷേപമായി ഇതിന് പുറമേ 10,000 രൂപയും പിരിക്കാവുന്നതാണ്.

ഫീസ് കൊണ്ട് മാത്രം മെഡിക്കല്‍ കോളെജുകള്‍ വരുമാനമുണ്ടാക്കരുതെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു. ഒരാഴ്ചമുമ്പ് സ്വാശ്രമ എഞ്ചിനീയറിംഗ് കോളെജുകളിലെ ഫീസ് നിരക്ക് കമ്മിഷന്‍ നിശ്ചയിച്ചിരുന്നു. ഈ ഫീസ് നിരക്ക് അധികമാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജ് പ്രവേശനം തടയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

4.20 മുതല്‍ 4.70 ലക്ഷം രൂപ വരെ വാര്‍ഷിക ഫീസ് എംബിബിഎസിന് ഏര്‍പ്പെടുത്തണമെന്നാണ് സ്വകാര്യമാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X